
മാഡ്രിഡ്:ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഉപയോഗിച്ച് വന്‍ ചതി. രക്ഷിതാക്കളുടെ ഫോണിലേയ്ക്കും സമൂഹ മാധ്യമങ്ങളിലേയ്ക്കും തങ്ങളുടെ മക്കളുടെയടക്കം നിരവധി വിദ്യാര്‍ത്ഥിനികളുടെ നഗ്ന ഫോട്ടോസ് പ്രവാഹം. സ്‌പെയിനിലാണ് സംഭവം. എ.ഐ ആപ്പുകള്‍ ഉപയോഗിച്ചാണ് ഇത്തരം ചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. എഐ ഉപയോഗിച്ച നടത്തുന്ന ഗുരുതര കുറ്റകൃത്യത്തിന്റെ സൂചന മാത്രമാണ് സംഭവത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.
read also: മ്ലാവിനെ കൊന്ന് ഇറച്ചിയാക്കി വിൽപന നടത്തി: നാലുപേർ അറസ്റ്റിൽ
സ്‌പെയിനിലെ ആല്‍മെന്‍ഡറാലെജോയിലെ ഒരു കൂട്ടം അമ്മമാരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. നഗ്‌നരായ നിലയിലുള്ള പെണ്‍മക്കളുടെ ചിത്രങ്ങള്‍ അയച്ച് കിട്ടിയെന്നാണ് പരാതി . എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. 12ലേറെ പെണ്‍കുട്ടികള്‍ക്കാണ് അവരുടെ നഗ്‌ന ചിത്രങ്ങള്‍ ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഹൈക്കോര്‍ട്ട് ഓഫ് ജസ്റ്റിസ് വക്താവ് ബുധനാഴ്ച വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments