രാവിലെ എഴുന്നേറ്റാല്‍ ഉടനെ ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കുന്ന ശീലം പലർക്കുമുണ്ടാകും. എന്നാല്‍ വെറുംവയറ്റില്‍ ചായ കുടിക്കുന്നത് അത്ര നല്ല ശീലമല്ലെന്നു അറിയാമോ.
രാത്രിയിൽ വായിൽ ഉണ്ടാകുന്ന ബാക്ടീരിയകൾ ആദ്യം കുടിക്കുന്ന പാനീയത്തിലൂടെ നിങ്ങളുടെ ചെറുകുടലിൽ എത്തും. എന്നാല്‍ ചായയോ കാപ്പിയോ കുടിക്കുമ്പോള്‍ വായയില്‍ നിന്നുള്ള ബാക്ടീരിയകളെ കുടലിലേക്ക് എത്തിക്കുന്നത് മന്ദഗതിയില്‍ ആക്കുന്നു. ഇത് കുടലിന്റെ ആരോഗ്യം മോശമാക്കുകയും ദഹനത്തേയും മെറ്റാബോളിസത്തേയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
READ ALSO: ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം
ഉയര്‍ന്ന തോതില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിഞ്ഞ വയറ്റില്‍ കുടിക്കുമ്പോള്‍ നെഞ്ചെരിച്ചല്‍, അസിഡിറ്റി, ഗ്യാസ്, അള്‍സര്‍ എന്നിവയ്ക്ക് കാരണമാകും. ഒഴിഞ്ഞ വയറ്റില്‍ ചായ കുടിക്കുന്നത് ശരീരത്തെ നിര്‍ജലീകരണത്തിലേക്ക് നയിക്കുന്നതിന് ഇടയാക്കും.
ചായയില്‍ ടാന്നിന്‍ എന്ന സംയുക്തത്തിന്റെ അളവ് കൂടുതലാണ്. ശരീരത്തിലെ ഇരുമ്പിന്റെ അംശം കുറയുന്നതിനും പോഷകാഹാരക്കുറവിനും ടാന്നിന്‍ കാരണമാകും. ഇതുമൂലം ദഹനപ്രശ്നങ്ങളും ഉണ്ടാകും. കൂടാതെ, അമിതമായ ചായ കുടി പൊണ്ണത്തടിയിലേക്ക് നയിക്കും. അതുകൊണ്ട് ചായ ഉപേക്ഷിച്ച് ചൂടുവെള്ളം വെറും വയറ്റില്‍ കുടിക്കുന്നതാണ് അത്യുത്തമം.
Post Your Comments