Latest NewsNewsIndia

വനിതാ സംവരണ ബിൽ; ‘മേഘങ്ങൾക്കിടയിലെവിടെയോ ഇരുന്ന് സുഷമ സ്വരാജ് പുഞ്ചിരിച്ചു കാണണം’ – സന്ദീപ് വാര്യർ

ഡൽഹി: വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പാസാക്കി. 454 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു. ബിൽ പാസായത്തിന് പിന്നാലെ അന്തരിച്ച കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ ഓർത്ത് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. മേഘങ്ങൾക്കിടയിലെവിടെയോ ഇരുന്ന് സുഷമ സ്വരാജ് പുഞ്ചിരിച്ചു കാണണം എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. ഒപ്പം സുഷമ സ്വരാജിന്റെ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് സുഷമ സ്വരാജിനെ ഓർത്ത് കമന്റുകൾ ഇടുന്നത്.

വനിതാ സംവരണ ബിൽ പാസാക്കി അത് പതിനാറാം ലോക്‌സഭയുടെ നാഴികക്കല്ലായി മാറണമെന്ന് സുഷമ സ്വരാജ് 2014 ൽ പറഞ്ഞിരുന്നു. വനിതാ സംവരണ ബില്ലിനായി സുഷമ സ്വരാജ് പോരാടിയിരുന്നു. ഇത് ഒരു നാഴികക്കല്ലായി മാറ്റാൻ വിദേശകാര്യമന്ത്രിയായിരിക്കെ അവർ സർക്കാരിനോട് ആവശ്യപ്പെടുകായും ചെയ്തിരുന്നു.

അതേസമയം, ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതാണ് ബിൽ. ‘നാരി ശക്തി വന്ദൻ അധീന്യം’ എന്ന പേര് നൽകിയ ബിൽ ചൊവ്വാഴ്ചയാണ് സർക്കാർ അവതരിപ്പിച്ചത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ലാണ് ഇത്. സ്ലിപ് നൽകിയാണ് ബില്ലിൻമേൽ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിലെത്തിയിരുന്നു. ബിൽ നാളെ രാജ്യസഭ പരിഗണിക്കും. രണ്ട് പേർ മാത്രമാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത്.

ഭരണഘടനയുടെ 128–ാം ഭേദഗതിയാണിത്. ‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. വനിതാ സംവരണ ബിൽ ആദരവിന്റെ അടയാളവും പുതിയ യുഗത്തിന്റെ തുടക്കവുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വനിതാ സംവരണം നടപ്പാക്കാൻ മണ്ഡലപുനർനിർണയം അനിവാര്യമെന്ന് നിയമമന്ത്രി പറ‍ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button