KottayamKeralaNattuvarthaLatest NewsNews

ഹൈസ്‌കൂളിന് സമീപം കടയില്‍ മദ്യവും ലഹരിവസ്തുക്കളും വില്പന നടത്തി: മധ്യവയസ്കൻ പിടിയില്‍

കുഴിമാവ് പാറക്കല്‍ ബേബി(58)യാണ് പിടിയിലായത്

മുണ്ടക്കയം: കോരുത്തോട് പഞ്ചായത്തിലെ കുഴിമാവ് ഗവ.ഹൈസ്‌കൂളിന് സമീപം കടയില്‍ മദ്യവും ലഹരിവസ്തുക്കളും വില്പന നടത്തിയ മധ്യവയസ്കൻ പൊലീസ് പിടിയില്‍. കുഴിമാവ് പാറക്കല്‍ ബേബി(58)യാണ് പിടിയിലായത്. മുണ്ടക്കയം പൊലീസ് ആണ് ഇയാളെ പിടികൂടിയത്.

Read Also : ‘പ്രണയത്തിന് കണ്ണും മൂക്കുമില്ല, അഭിനന്ദനങ്ങൾ’: സായ് പല്ലവി രഹസ്യ വിവാഹം ചെയ്തുവെന്ന് പ്രചാരണം, സത്യമെന്ത്?

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മദ്യവും ലഹരി വസ്തുക്കളും വില്‍ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. പ്രദേശത്ത് ഇതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഇയാളുടെ കടയില്‍ നിന്നും 50 പായ്ക്കറ്റ് ഓളം ഹാൻസും രണ്ട് കുപ്പി മദ്യവും പിടികൂടിയിട്ടുണ്ട്.

Read Also : വനിതാ സംവരണ ബിൽ പാർലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്തും: പ്രതികരണവുമായി അമിത് ഷാ

അറസ്റ്റിലായ ഇയാളെ കോടതിയിൽ ​ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button