ആഗോള തലത്തിൽ ശക്തമായ വിപണി വിഹിതമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസംഗ്. ഓരോ ഹാൻഡ്സെറ്റുകൾ പുറത്തിറക്കുമ്പോഴും പുതുമ നിലനിർത്താൻ സാംസംഗ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മിഡ് റേഞ്ച് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സ്റ്റൈലിഷ് ഡിസൈനിൽ കഴിഞ്ഞ മാസം സാംസംഗ് വിപണിയിൽ എത്തിച്ച ഹാൻഡ്സെറ്റാണ് സാംസംഗ് ഗാലക്സി എ24 5ജി. കുറഞ്ഞ കാലയളവ് കൊണ്ട് തരംഗം സൃഷ്ടിക്കാൻ ഈ സ്മാർട്ട്ഫോണിന് സാധിച്ചിട്ടുണ്ട്. അത്യാധുനിക ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ 5ജി സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.
6.7 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ക്വാൽകം സ്നാപ്ഡ്രാഗൺ 695 പ്രോസസറാണ് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇവയുടെ പ്രവർത്തനം. 64 മെഗാപിക്സൽ, 5 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 13 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള ഈ സ്മാർട്ട്ഫോണിന്റെ ബാറ്ററി ലൈഫ് 5,000 എംഎഎച്ച് ആണ്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന സാംസംഗ് ഗാലക്സി എ24 സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ വിപണി വില 24,999 രൂപയാണ്.
Also Read: ദിവസങ്ങളോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി: സംഭവം പെരുമ്പാവൂരില്‍
Post Your Comments