Latest NewsKeralaNews

സംസ്ഥാനത്ത് കേരളപ്പിറവി ആഘോഷം നവംബര്‍ ഒന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കേരളപ്പിറവി ആഘോഷം നവംബര്‍ 1 മുതല്‍. മലയാളത്തിന്റെ മഹോത്സവമായ കേരളീയം പരിപാടി ഒരാഴ്ച നീണ്ടു നില്‍ക്കും.കേരളം ആര്‍ജിച്ച വിവധ നേട്ടങ്ങള്‍ സാംസ്‌കാരിക തനിമയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം. തലസ്ഥാന നഗരത്തില്‍ കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ കേരളീയവുമായി ബന്ധപ്പെട്ട പരിപാടികള്‍ അരങ്ങേറും. ലോകത്തെ തന്നെ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരേയും വിദഗ്ധരേയും ഉള്‍പ്പെടുത്തിയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സെമിനാറുകളാണ് കേരളീയത്തിന്റെ പ്രധാന അജണ്ഡ. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം ഭാവി കേരളത്തിനുള്ള മാര്‍ഗ രേഖ തയാറാക്കലും നടക്കും.

Read Also: ബഡ്ജറ്റ് റേഞ്ചിൽ വിപണി കീഴടക്കാൻ മോട്ടോറോള എത്തുന്നു! മോട്ടോ എഡ്ജ് 40 നിയോ വിപണിയിലേക്ക്

അഞ്ച് ദിവസങ്ങളിലായി 25 സെമിനാറുകള്‍ നടക്കും. കേരളത്തിന്റെ നേട്ടങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്താന്‍ എക്സിബിഷനുകളും നടക്കും. തലസ്ഥാന നഗരമാകെ പ്രദര്‍ശന വേദിയാകുന്ന പ്രതീതിയാണ് സൃഷ്ടിക്കുക. കലാ സാംസ്‌കാരിക പരിപാടികള്‍, ട്രേഡ് ഫെയറുകള്‍, ഭക്ഷ്യമേളകള്‍ എന്നിവയും ഒരുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button