Latest NewsNewsIndiaInternational

‘ഇന്ത്യയിലേക്ക് പോകൂ’: ഇൻഡോ – കനേഡിയൻ ഹിന്ദുക്കൾക്കെതിരെ ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നൂൻ

ഇൻഡോ – കനേഡിയൻ ഹിന്ദുക്കൾക്കെതിരെ ഭീഷണി മുഴക്കി നിരോധിത ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ. കാനഡയിൽ കഴിയുന്ന ഹിന്ദുക്കൾ എത്രയും വേഗം ഇന്ത്യയിലേക്ക് പോകണമെന്ന് ഗുർപത്വന്ത് സിംഗ് പന്നൂൻ വീഡിയയിലൂടെ ആവശ്യപ്പെട്ടു.

‘ഇന്തോ-കനേഡിയൻ ഹിന്ദുക്കൾക്ക് കാനഡയോടും കനേഡിയൻ ഭരണഘടനയോടും കൂറില്ലെന്ന് തെളിയിച്ചു കഴിഞ്ഞു. നിങ്ങളുടെ ലക്ഷ്യം ഇന്ത്യയാണ്. എത്രയും പെട്ടെന്ന് കാനഡ വിട്ട് ഇന്ത്യയിലേക്ക് പോകൂക. എന്നാൽ ഖാലിസ്ഥാൻ അനുകൂല സിഖുകാർ എപ്പോഴും കാനഡയോട് വിശ്വസ്തരായിരുന്നു. അവർ എല്ലായ്‌പ്പോഴും കാനഡയുടെ പക്ഷത്തായിരുന്നു,’ ഗുർപത്വന്ത് സിംഗ് പന്നൂൻ വ്യക്തമാക്കി.

കുട്ടികളുടെ ടിക്കറ്റിൽ നിന്ന് മാത്രം കോടികളുടെ നേട്ടം കൊയ്ത് ഇന്ത്യൻ റെയിൽവേ, ഏറ്റവും പുതിയ കണക്കുകൾ അറിയാം

നേരത്തെ, ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജാറിന്റെ കൊലപാതകവും ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാരും തമ്മിൽ ബന്ധമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ ഇന്ത്യൻ ഹൈകമ്മീഷനിലെ നയതന്ത്രജ്ഞരെ കാനഡ പുറത്താക്കുക്കി.

എന്നാൽ നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച കനേഡിയൻ സർക്കാരിന്റെ ആരോപണം കേന്ദ്ര സർക്കാർ പൂർണമായി തള്ളി. ഈ ആരോപണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച സർക്കാർ, നിയമവാഴ്‌ചയോട് ഇന്ത്യയ്ക്ക് ശക്തമായ പ്രതിബദ്ധതയാണുള്ളതെന്നും വ്യക്തമാക്കി. അതേസമയം ഇന്ത്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയ കാനഡയുടെ തീരുമാനത്തിന് ബദലായി ഇന്ത്യയിലെ കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button