ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഖാലിസ്ഥാന്‍ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയുമായുള്ള ബന്ധം വഷളായതിനിടെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിര്‍ണായക കൂടിക്കാഴ്ച നടന്നത്. നിലവിലെ സാഹചര്യത്തെ കുറിച്ച് ജയശങ്കര്‍ പ്രധാനമന്ത്രിയോട് വിവരിച്ചു.
നേരത്തെ, ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് മേധാവിയെ വെടിവെച്ചുകൊന്നതിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ ആരോപിച്ചിരുന്നു. ഈ വര്‍ഷം ജൂണില്‍ കാനഡയില്‍ നടന്ന വെടിവെപ്പിലാണ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഏജന്റുമാരാണ് നിജ്ജാറിന്റെ കൊലപാതകം നടത്തിയതെന്ന് തന്റെ രാജ്യത്തെ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിശ്വസിക്കാന്‍ കാരണങ്ങളുണ്ടെന്നും ട്രൂഡോ അവകാശപ്പെട്ടു.
വ്യാജ ലോൺ ആപ്പുകളിൽ പതിയിരിക്കുന്ന അപകടങ്ങൾ ഇവയെല്ലാം: മുന്നറിയിപ്പുമായി പോലീസ്
എന്നാൽ, കാനഡ ഉന്നയിച്ച ആരോപണം അസംബന്ധം ആണെന്ന് ഇന്ത്യ മറുപടി നല്‍കി. രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യാ വിരുദ്ധ ഘടകങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ട്രൂഡോ സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു. കനേഡിയന്‍ പ്രധാനമന്ത്രിയുടെ പാര്‍ലമെന്റിലെ പ്രസ്താവനയ്‌ക്കൊപ്പം വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞിരുന്നു.
Post Your Comments