49 കാരിയായ ബ്രസീലിയൻ ഫിറ്റ്‌നസ് ഇൻഫ്ലുവൻസർ മരണപ്പെട്ടു. ‘നിഗൂഢ രോഗം’ മൂലമാണ് മധ്യവയസ്കയായ അഡ്രിയാന മരണപ്പെട്ടത്. ഒരു വർഷത്തിനുള്ളിൽ 45 കിലോയിൽ കൂടുതൽ ഭാരം കുറച്ച അവൾ പ്രശസ്തിയിലേക്ക് ഉയർന്നിരുന്നു. വളരെ പെട്ടെന്ന് ഇത്രയും തൂക്കം കുറച്ചത് വാർത്തയാകുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇവരെ മാതൃകയാക്കി നിരവധി പേർ പിന്നീട് ഇതേരീതിയിൽ വണ്ണം കുറച്ചിരുന്നു. അതിനാൽ തന്നെ അഡ്രിയാനയുടെ വിയോഗം എല്ലാവരേയും ഞെട്ടിച്ചു.
അവളുടെ മരണത്തിലേക്ക് നയിച്ചത് എന്താണെന്നതിനെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ അഡ്രിയാനയുടെ ആരാധകർ ഉന്നയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ തൈസെന് 6,00,000 ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. കൂടാതെ തന്റെ ശരീരഭാരം കുറച്ചത് എങ്ങനെയെന്ന് ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. അവളുടെ ‘ദ്രികാസ് സ്റ്റോർ’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ബന്ധുവാണ് മരണവാർത്ത അറിയിച്ചത്. എന്നിരുന്നാലും, അവളുടെ മരണത്തിന് പിന്നിലെ കാരണമെന്തെന്ന് ബന്ധു പുറത്തുപറഞ്ഞില്ല. ഇത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
‘അവൾ ശക്തയായിരുന്നു, വളരെക്കാലം. അവൾ എപ്പോഴും സ്നേഹത്തിനായി നോക്കി. വെറുക്കുന്നവർ ഇതിനകം അവളെ വെറുത്തിട്ടുണ്ട്. പക്ഷെ, ഈ നിമിഷം എങ്കിലും അവളോട് എല്ലാവരും അനുകമ്പയും വിവേകവും സഹാനുഭൂതിയും കാണിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു’, അഡ്രിയാനയുടെ കാസിം എഴുതി.
Post Your Comments