Latest NewsIndiaNews

കേരളത്തില്‍ നിന്ന് ബംഗാളിലേക്ക് മടങ്ങിയ തൊഴിലാളിക്ക് നിപ ലക്ഷണങ്ങള്‍

കൊല്‍ക്കത്ത: : കേരളത്തില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് മടങ്ങിയ അതിഥി തൊഴിലാളി നിപ രോഗല‍ക്ഷണങ്ങളോടെ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്.
ബര്‍ധമൻ ജില്ലയില്‍ നിന്നുള്ള തൊഴിലാളി ബെല്ലാഘട്ടയിലെ ആശുപത്രിയിലാണ് ചികിത്സ തേടിയത്. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ട് ആശുപത്രിയിലെത്തിയ ഇയാള്‍ ചികിത്സയില്‍ തുടരുകയാണെന്നും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Read Also: കേരളത്തിലേക്കുള്ള രണ്ടാം വന്ദേ ഭാരത് വ്യാഴാഴ്ച എത്തും

അതേസമയം കടുത്ത പനിയെ തുടര്‍ന്ന് ഇയാള്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷമാണ് ഇയാള്‍ പശ്ചിമബംഗാളിലേക്ക് മടങ്ങിയത്.

വീണ്ടും കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാള്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും പരിശോധനകള്‍ തുടരുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button