തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ മാത്രം തുടര്‍ച്ചയായി നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്തുകൊണ്ടാണെന്നതില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍. തുടര്‍ച്ചയായി ഒരേ സ്ഥലത്ത് തന്നെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ കാരണം ഐസിഎംആര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തും.
നിപ വൈറസ് ബാധ ഒഴിഞ്ഞിട്ടില്ലെങ്കിലും രോഗവ്യാപനം തടയുന്നത് കൃത്യമായി നടപ്പിലാക്കാന്‍ സാധിച്ചു. തുടക്കത്തില്‍ തന്നെ വൈറസ് ബാധ കണ്ടെത്തി അപകടം ഒഴിവാക്കാനായെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു.
നിലവില്‍ 276 ഹൈ റിസ്‌ക് കേസുകള്‍ ഉള്‍പ്പെടെ 1,286 ആളുകളാണ് നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 122 പേര്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ ബന്ധുക്കളും 118 പേര്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്. 990 പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
Post Your Comments