വായ്പകളുടെ അടിസ്ഥാന പലിശ നിരക്കായ മാർജിനിൽ കോസ്റ്റ് ഓഫ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എംസിഎൽആർ) കുത്തനെ ഉയർത്തി പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 20 മുതലാണ് പ്രാബല്യത്തിലാകുക. ഇതോടെ, സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് വായ്പ എടുത്തവർക്ക് പലിശഭാരം ഉയരും. സ്വർണപ്പണയം, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവർഡ്രാഫ്റ്റ്, ജിഎസ്ടി ബിസിനസ് വായ്പ തുടങ്ങിയ വായ്പകളെയാണ് നിരക്ക് വർദ്ധനവ് പ്രധാനമായും ബാധിക്കുക. പുതുക്കിയ പലിശ നിരക്കുകളെ കുറിച്ച് കൂടുതൽ അറിയാം.
ഒരു ദിവസം കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 9.25 ശതമാനത്തിൽ നിന്നും 9.35 ശതമാനമായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഒരു മാസത്തെ കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് 9.40 ശതമാനമായും, 3 മാസത്തെ കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് 9.45 ശതമാനമായും, 6 മാസത്തെ കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് 9.50 ശതമാനമായും ഉയർത്തിയിട്ടുണ്ട്. അതേസമയം, ഒരു വർഷം കാലാവധിയുള്ള വായ്പകൾക്ക് 9.5 ശതമാനം പലിശയാണ് ഈടാക്കുക. കഴിഞ്ഞ ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് വായ്പ പലിശ നിരക്ക് വർദ്ധിപ്പിച്ചിരുന്നു.
Post Your Comments