ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന തരത്തിലുള്ള കനേഡിയൻ ഭരണകൂടത്തിന്റെ ആരോപണത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. അങ്ങനെ ഇന്ത്യ ഖാലിസ്ഥാൻ ഭീകരനെ കൊന്നിട്ടുണ്ടെങ്കിൽ കോൺഗ്രസുകാർ നരേന്ദ്രമോദിയെ എഴുനേറ്റ് നിന്ന് ആദരിക്കണമെന്നു വാര്യർ പറഞ്ഞു.
സന്ദീപ് വാര്യരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഖാലിസ്ഥാനി തീവ്രവാദി നേതാവ് ഹർദിപ് സിംഗ് നജ്ജറിനെ കാനഡയിലിട്ട് വെടിവെച്ച് കൊന്നത് ഭാരത ഏജൻറുമാരാണെന്ന് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരിക്കുന്നു . ഭാരത നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കുകയും ചെയ്തിട്ടുണ്ട് . ഇത് സത്യമാണെങ്കിൽ ഇന്നാട്ടിലെ ഓരോ കോൺഗ്രസുകാരനും നരേന്ദ്ര മോദിയെ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ആദരിക്കണം .
ഹർദിപ് നജ്ജറിനെ പരലോകത്തേക്കയക്കാൻ കാരണമായ പ്രകോപനം എന്താണെന്നറിയാമോ ? മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം ടാബ്ലോ ആക്കി ഭാരത വിരുദ്ധ പ്രകടനം സംഘടിപ്പിച്ചത് . ഇന്ദിര ബിജെപിക്കാരി ആയിരുന്നില്ല , ഞങ്ങൾക്ക് രാഷ്ട്രീയമായ വിയോജിപ്പുണ്ട് . പക്ഷേ അവർ ഭാരതത്തിന്റെ പ്രധാനമന്ത്രി ആയിരുന്നു . ഇന്ദിര ഗാന്ധിയുടെ കൊലപാതകം ആഘോഷിച്ചവർ രാജ്യത്തിന്റെ ശത്രുക്കളാണ് . രാജ്യത്തിന്റെ ശത്രുവിന് ഒരു ശിക്ഷയേ ഉള്ളൂ . മരണം .
Post Your Comments