Latest NewsNewsMobile PhoneTechnology

ബഡ്ജറ്റ് റേഞ്ചിൽ വിപണി കീഴടക്കാൻ മോട്ടോറോള എത്തുന്നു! മോട്ടോ എഡ്ജ് 40 നിയോ വിപണിയിലേക്ക്

6.55 ഇഞ്ച് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകാൻ സാധ്യത

ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടിയെടുത്ത സ്മാർട്ട്ഫോൺ ബ്രാൻഡാണ് മോട്ടോറോള. മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് ബഡ്ജറ്റ് റേഞ്ചിലുള്ള നിരവധി ഹാൻഡ്സെറ്റുകൾ മോട്ടോറോള വിപണിയിൽ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മികച്ച വിപണി വിഹിതം തന്നെയാണ് മോട്ടോറോള നിലനിർത്തിയിട്ടുള്ളത്. ഇത്തവണ ബഡ്ജറ്റ് സെഗ്മെന്റിൽ എത്തുന്ന മോട്ടോ എഡ്ജ് 40 നിയോ ആണ് വിപണിയിലെ താരം. മോട്ടോറോള ആരാധകർ പ്രതീക്ഷയോടെയാണ് ഈ ഹാൻഡ്സെറ്റിന്റെ വരവിനായി കാത്തിരിക്കുന്നത്. പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

6.55 ഇഞ്ച് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകാൻ സാധ്യത. 144 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 7030 ചിപ്സെറ്റാണ് ഈ ഹാൻഡ്സെറ്റ് കരുത്ത് പകരുന്നത്. പിന്നിൽ 50 മെഗാപിക്സൽ, 13 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണം പ്രതീക്ഷിക്കാവുന്നതാണ്. സെൽഫി, വീഡിയോ കോൾ എന്നിവയ്ക്കായി 32 മെഗാപിക്സൽ ക്യാമറയാണ് നൽകുക. മോട്ടോറോള എഡ്ജ് 40 നിയോ 8 ജിബി റാം പ്ലസ് 128 ജിബി സ്റ്റോറേജിലാണ് വിപണിയിൽ അവതരിപ്പിക്കുന്നതെങ്കിലും, ഇവയുടെ കൃത്യമായ വില വിവരങ്ങൾ ലഭ്യമല്ല. ഈ സ്റ്റോറേജ് വേരിയന്റിന് 25,000 രൂപയിൽ താഴെ വില പ്രതീക്ഷിക്കാവുന്നതാണ്. ഫ്ലിപ്കാർട്ട് മുഖാന്തരമാണ് ഈ ഹാൻഡ്സെറ്റ് വിൽപ്പനയ്ക്ക് എത്തുക.

Also Read: ഹർദീപ് നിജ്ജാറിന് നീതി കണ്ടെത്തും: പ്രതിജ്ഞയെടുത്ത് കനേഡിയൻ എംപി ജഗ്മീത് സിംഗ്

shortlink

Related Articles

Post Your Comments

Related Articles


Back to top button