പ്ലാസ്റ്റിക് മുക്തമാക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് ആഗോള ടെക് ഭീമനായ ആപ്പിൾ. എല്ലാ പ്ലാസ്റ്റിക് പാക്കേജിംഗും ഘട്ടം ഘട്ടമായി നിർത്തലാക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. 2024 ന്റെ അവസാനത്തോടെയാണ് ഈ ലക്ഷ്യം കൈവരിക്കാൻ സാധ്യത. പ്ലാസ്റ്റിക് പാക്കേജിംഗ് നീക്കം ചെയ്യുന്നതിന് പുറമേ, കാർബൺ ന്യൂട്രലിൽ തീർത്ത ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുമാണ്. അലൂമിനിയം, കൊബാൾട്ട്, സ്വർണം എന്നിവ റീസൈക്കിൾ ചെയ്ത വസ്തുക്കളിൽ നിന്ന് 2030-ഓടെ സീറോ നെറ്റ് ക്ലൈമറ്റ് ഇംപാക്ട് കൈവരിക്കും.
പ്ലാസ്റ്റിക്കിനോടൊപ്പം തുകൽ ഉൽപ്പന്നങ്ങളുടെ ഉപയോഗവും ക്രമേണ അവസാനിപ്പിക്കുന്നതാണ്. ഇതിന്റെ ഭാഗമായി ഐഫോണിന്റെ പുതിയ മോഡലുകളുടെ കേയ്സുകൾ ‘ഫൈൻ വേവൻ’ എന്ന മെറ്റീരിയലിലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. റീസൈക്കിൾ ചെയ്ത ഘടകങ്ങളിൽ നിന്നാണ് ഫൈൻ വേവൻ എന്ന മെറ്റീരിയൽ കമ്പനി വികസിപ്പിച്ചെടുത്തത്. ഇതിനോടൊപ്പം പുതിയ തലമുറ ആപ്പിൾ വാച്ച് അൾട്രാ 2-ൽ റീസൈക്കിൾ ചെയ്ത ടൈറ്റാനിയം ഉപയോഗിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ വാച്ചിൽ 95 ശതമാനത്തിലധികം റീസൈക്കിൾ ചെയ്ത ടൈറ്റാനിയമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Post Your Comments