ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വേഗ് ഓട്ടോമൊബൈൽസ് ഏറ്റവും പുതിയ സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അത്യാകർഷകമായ കളർ വേരിയന്റിൽ ഇത്തവണ എസ് 60 ഇ.വിയാണ് ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ എത്തിയിരിക്കുന്നത്. പ്രധാനമായും റൈഡർമാരെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഇലക്ട്രിക് സ്കൂട്ടറിന് വേഗ് രൂപം നൽകിയിരിക്കുന്നത്. മാറ്റ് ബ്ലാക്ക്, ലൈറ്റ് ഗ്രേ, വൈറ്റ്, വൈറ്റ് ഗ്രീൻ എന്നിവ ഉൾപ്പെടെയുള്ള സ്റ്റൈലിഷ് കളർ ഓപ്ഷനുകളിൽ എത്തിയ ഈ ഇലക്ട്രിക് സ്കൂട്ടർ വേഗ് ഓട്ടോമൊബൈൽസിന്റെ അംഗീകൃത ഡീലർഷിപ്പുകൾ വഴി രാജ്യത്ത് ലഭ്യമാണ്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
വേഗ് എസ് 60 ഇ.വി ലൈറ്റ് വെയിറ്റ് ഡിസൈനിലാണ് നിർമ്മിച്ചിരിക്കുന്നത്. 30 KWh ബാറ്ററിയാണ് ഇവയ്ക്ക് കരുത്ത് പകരുന്നത്. ഒറ്റത്തവണ റീചാർജ് ചെയ്താൽ 120 കിലോമീറ്ററിധികം സഞ്ചരിക്കാൻ എസ് 60 ഇ.വിക്ക് സാധിക്കും. അതിനാൽ, സിറ്റി റൈഡിനും ദീർഘദൂര യാത്രകൾക്കും ഇവ ഒരുപോലെ പ്രയോജനപ്പെടുത്താവുന്നതാണ്. ബാറ്ററി യൂണിറ്റിന് ഷോക്ക് പ്രൂഫ്, ഫയർ പ്രൂഫ്, വാട്ടർപ്രൂഫ് എന്നിങ്ങനെയുള്ള സവിശേഷതകൾ ഉണ്ട്. മണിക്കൂറിൽ 75 കിലോമീറ്ററാണ് ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ പരമാവധി വേഗത. ഫാസ്റ്റ് ചാർജിംഗിലൂടെ 5 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാവുന്നതാണ്. വേഗ് എസ് 60 ഇ.വിയുടെ എക്സ് ഷോറൂം വില 1.25 ലക്ഷം രൂപയാണ്.
Also Read: ബിജെപിയുടെ തന്ത്രങ്ങളില്‍ പെടരുത്: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നൽകി രാഹുല്‍ ഗാന്ധി
Post Your Comments