Latest NewsIndiaNews

അനന്ത്‌നാഗില്‍ കൊല്ലപ്പെട്ടത് ഭീകരന്‍ ഉസൈര്‍ ഖാൻ എന്ന് സംശയം: ഡിഎന്‍എ പരിശോധനക്ക് ഒരുങ്ങി സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ കൊക്കര്‍നാഗില്‍ ഭീകരര്‍ക്കെതിരായ സുരക്ഷാ സേനയുടെ ഓപ്പറേഷന്‍ ആറാം ദിവസവും തുടരുന്നു. ഏറ്റുമുട്ടല്‍ സ്ഥലത്ത് ഡിജിപിയും എഡിജിപിയും സന്ദര്‍ശനം നടത്തും. സെപ്തംബര്‍ 13ന് നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പിന്നാലെ, ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ശാഖയായ ടിആര്‍എഫ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ഭീകരന്‍ ഉസൈറിന് ഈ ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് വിവരം. ശനിയാഴ്ച അനന്ത്‌നാഗില്‍ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം, തലയ്ക്ക്10 ലക്ഷം രൂപ പാരിതോഷികമിട്ട ഉസൈര്‍ ഖാന്റെ ആണെന്നതില്‍ സേനയ്ക്ക് സംശയമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഉസൈര്‍ ഖാന്റെ കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുമെന്ന് സൈന്യം അറിയിച്ചു.

പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം; ഡിവൈഎസ്പി മദ്യപിച്ചിരുന്നെന്ന് ദൃക്‌സാക്ഷികള്‍

അനന്ത്‌നാഗിലെ കൊക്കര്‍നാഗില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ചൊവ്വാഴ്ചയാണ് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചത്. ഇതിന് പിന്നാലെയാണ് തിരച്ചില്‍ നടത്തിയത്. ചൊവ്വാഴ്ച രാത്രിയായതിനാല്‍ നിര്‍ത്തി വെച്ച തിരച്ചില്‍ ബുധനാഴ്ച രാവിലെ ആരംഭിച്ചതിന് പിന്നാലെ സുരക്ഷാസേന ഭീകരരെ വളയുകയായിരുന്നു. തുടര്‍ന്ന്, ആരംഭിച്ച ഏറ്റുമുട്ടലിൽ ആര്‍മി കേണല്‍ മന്‍പ്രീത് സിംഗ്, മേജര്‍ ആശിഷ്, ജമ്മു കശ്മീര്‍ പോലീസ് ഡിഎസ്പി ഹുമയൂണ്‍ ഭട്ട് എന്നിവര്‍ക്ക് വെടിയേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻ തന്നെ ഹെലികോപ്റ്ററില്‍ കയറ്റിവിട്ടെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button