KeralaLatest NewsNews

ഇസ്ത്തിരിപ്പെട്ടി ഓഫ് ചെയ്യാന്‍ മറന്നു: വീടിന് തീപിടിച്ചു

തൃശൂര്‍: വടക്കാഞ്ചേരി കരുമത്ര കോളനിയില്‍ മടപ്പാട്ടില്‍ കാര്‍ത്ത്യായനിയുടെ വീടിനു തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.

ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും മേശയും അടക്കം കത്തിനശിച്ചു. അപകടം നടക്കുമ്ബോള്‍ വീട്ടില്‍ ആളില്ലാതിരുന്നത് കൊണ്ട് ആപത്ത് ഒഴിവായി. കാര്‍ത്ത്യായനിയും മകളും പേരക്കുട്ടികളുമാണു ഇവിടെ താമസം.

ഇസ്ത്തിരിപ്പെട്ടി ഓഫ് ചെയ്യാന്‍ മറന്നതാണ് തീപിടിത്തതിന് കാരണമെന്നാണ് നിഗമനം. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

shortlink

Post Your Comments


Back to top button