Latest NewsNewsInternational

‘തട്ടിക്കൊണ്ടുപോകുകയോ കൊല്ലുകയോ ചെയ്യില്ല’; ലോക വിനോദ സഞ്ചാരികളെ ക്ഷണിച്ച് താലിബാൻ പി.ആർ വകുപ്പ്!

അഫ്‌ഗാനിസ്ഥാന്റെ അധികാരം കൈയേറിയ താലിബാന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി തയ്യാറാക്കിയ വീഡിയോ ആണ് എക്സിൽ വൈറലായിരിക്കുന്നത്. വിനോദ സഞ്ചാരത്തിനായി രാജ്യത്തെത്തുന്ന വിദേശികളെ മോചന ദ്രവ്യത്തിന് വേണ്ടി തട്ടിക്കൊണ്ട് പോകുകയോ കൊലപ്പെടുത്തുകയോ ഇല്ലെന്ന് താലിബാന്‍ വീഡിയോയിലൂടെ അവകാശപ്പെട്ടു. ലോകത്ത് ആദ്യമായാണ് ഒരു ഭരണകൂടം പൊതു ഇടത്തില്‍ തങ്ങളുടെ രാജ്യം സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ട് പോവുകയോ കൊല്ലുകയോ ഇല്ലെന്ന് അവകാശപ്പെടുന്നത്.

വീഡിയോ പങ്കുവച്ച കൊണ്ട് താലിബാന്‍ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് ഇങ്ങനെ കുറിച്ചു, ‘അമേരിക്കക്കാരിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്രരുടെ യഥാർത്ഥ നാടും ധീരന്മാരുടെ വീടുമായ #അഫ്ഗാനിസ്ഥാൻ എന്ന മഹത്തായ രാഷ്ട്രം സന്ദർശിക്കുക. പേശീബലമുള്ള പുരുഷന്മാരും പരമ്പരാഗത സ്ത്രീകളും അധിവസിക്കുന്ന പരുക്കൻ രാജ്യം. യുദ്ധം അവസാനിച്ചതിനാൽ നിങ്ങൾ 100 % സുരക്ഷിതരായിരിക്കും, ഞങ്ങൾ ഇനി മുതൽ വിനോദസഞ്ചാരികളെ മോചനദ്രവ്യത്തിനായി പിടിക്കില്ല.’ മൂന്ന് ദിവസത്തിനുള്ളില്‍ പതിനേഴ് ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.

വീഡിയോയില്‍ അഫ്ഗാനിസ്ഥാന്‍റെ ഭൂപ്രകൃതിയെ കോര്‍ത്തിണക്കി നാല് നിറങ്ങള്‍ അവതരിപ്പിക്കുന്നു. ‘അഫ്ഗാനിസ്ഥാന്‍ കറുത്തതാണ്, അഫ്ഗാനിസ്ഥാന്‍ ചുവന്നതാണ്. അഫ്ഗാനിസ്ഥാന്‍ പച്ചയാണ്. അഫ്ഗാനിസ്ഥാന്‍ വെള്ളയാണ്’ എന്നിങ്ങനെ വീഡിയോയില്‍ എഴുതിക്കാണിക്കുന്നു. ഒരോ എഴുത്ത് വരുമ്പോഴും ആ നിറവുമായി ബന്ധപ്പെട്ട അഫ്ഗാന്‍റെ ഭൂപ്രക‍ൃതിയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button