KeralaLatest NewsNews

കൊച്ചി സ്വദേശിയായ യുവാവിനെ ഗോവയില്‍ കൊലപ്പെടുത്തിയ കേസ്: പ്രതികളുമായി അന്വേഷണ സംഘം ഗോവയിലേക്ക്

കൊച്ചി: തേവര പെരുമാനൂരില്‍ നിന്ന് കാണാതായ യുവാവിനെ ഗോവയില്‍ കൊലപ്പെടുത്തിയ കേസില്‍ വിശദമായ അന്വേഷണത്തിന് കേരള പൊലീസ് ഗോവയിലേക്ക്.

ജെഫ് ജോണ്‍ ലൂയീസിനെ (27) കൊലപ്പെടുത്തിയത് അ‍ഞ്ചംഗ ക്രിമിനല്‍ സംഘമാണെന്ന് പൊലീസ് ഉറപ്പിക്കുന്നു. കൊലയാളി സംഘത്തിലെ മറ്റ് രണ്ട് പേര്‍ക്കായി എറണാകുളം സൗത്ത് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ ബന്ധമുള്ള രണ്ടുപേരുടെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവരെ ഉടന്‍ കസ്റ്റഡിയിലെടുക്കും.

അന്വേഷണത്തിന്റെ ഭാഗമായി സൗത്ത് എസ്എച്ച്ഒ എം എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച ഗോവയിലേക്ക് തിരിക്കും. വടക്കന്‍ ഗോവയിലെ ആളൊഴിഞ്ഞ കുന്നിന്‍പ്രദേശത്ത് കൊന്നുതള്ളിയെന്നാണ് വിവരം.

പിടിയിലായ കോട്ടയം വെള്ളൂര്‍ കല്ലുവേലില്‍ അനില്‍ ചാക്കോ (28), ഇയാളുടെ പിതൃസഹോദരന്റെ മകന്‍ സ്‌റ്റൈഫിന്‍ തോമസ് (24), വയനാട് വൈത്തിരി പാരാലിക്കുന്ന് ടിവി വിഷ്ണു (25) എന്നിവരുമായാണ് സംഘം പോകുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടു പേരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പ്രതികളെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button