ലക്‌നൗ : സനാതന ധര്‍മ്മത്തിനെതിരെ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ നേതാക്കള്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളില്‍ രാജ്യത്തുടനീളമുള്ള പുരോഹിതര്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തി.
തീര്‍ത്ഥാടക വൈദികരുടെ ദേശീയ കണ്‍വെന്‍ഷനില്‍ ഇത്തരം നേതാക്കള്‍ക്കെതിരെ അപലപനീയ പ്രമേയം പാസാക്കുക മാത്രമല്ല, അവരെ ബഹിഷ്‌കരിക്കാനും പുരോഹിതര്‍ തീരുമാനമെടുത്തിട്ടുണ്ട്. കേവലം വോട്ട് ബാങ്കിന് വേണ്ടി സനാതന ധര്‍മ്മത്തെ ആക്രമിക്കുന്ന നേതാക്കന്മാര്‍ക്ക് തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രവേശനം നല്‍കില്ലെന്നും അവരെ ബഹിഷ്‌കരിച്ച് എതിര്‍ക്കുമെന്നും പുരോഹിതര്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടക വൈദികരുടെ കണ്‍വെന്‍ഷന്‍ സംഗമ നഗരമായ പ്രയാഗ്രാജിലാണ് നടന്നത്.
ഇത്തരം നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഈ കണ്‍വെന്‍ഷനില്‍ തീരുമാനിച്ചിട്ടുണ്ട്. പോലീസിലും കോടതിയിലും പരാതി നല്‍കുകയും ആവശ്യമെങ്കില്‍ തിരഞ്ഞെടുപ്പില്‍ എതിര്‍ക്കണമെന്ന് ഭക്തരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യും. നേതാക്കളുടെ പ്രസ്താവനകളെ അപലപിച്ച പുരോഹിതര്‍, ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments