Latest NewsIndiaNews

500 രൂപയ്ക്ക് എൽപിജി സിലിണ്ടർ, സൗജന്യ ബസ് യാത്ര: തെലങ്കാന പിടിക്കാൻ 13 വാഗ്ദാനങ്ങളുമായി കോൺഗ്രസ്

തെലങ്കാനയിൽ കോൺഗ്രസ് വിജയിക്കുക എന്നത് തന്റെ സ്വപ്നമാണെന്ന് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ആറ് വാഗ്ദാനങ്ങളാണ് സോണിയ ഗാന്ധി ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. മഹാലക്ഷ്മി, ഋതു ഭരോസ, ഗൃഹ ജ്യോതി, ഇന്ദിരാമ്മ ഇൻഡലു, യുവ വികാസം, ചെയുത എന്നിങ്ങനെ ആറ് കാര്യങ്ങളിലാണ് സോണിയ ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു. തെലങ്കാനയുടെ പിറവിയുടെ ഭാഗമാകാൻ തനിക്ക് സാധിച്ചെന്ന് തുക്കുഗുഡയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സോണിയ പറഞ്ഞു.

മഹാലക്ഷ്മി:

സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ.
സ്ത്രീകൾക്ക് 500 രൂപ നിരക്കിൽ എൽപിജി സിലിണ്ടറുകൾ.
ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര.

ഋതു ഭരോസ:

കർഷകർക്കും പാട്ട കർഷകർക്കും പ്രതിവർഷം 15,000 രൂപ ലഭിക്കും.
കർഷക തൊഴിലാളികൾക്ക് 12,000 രൂപ നൽകും.
നെൽവിളകൾക്ക് 500 രൂപ ബോണസ്.

ഗൃഹ ജ്യോതി:

എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കും.

ഇന്ദിരാമ്മ ഇന്ദലു:

സ്വന്തമായി വീടില്ലാത്തവർക്ക് വീടും അഞ്ച് ലക്ഷം രൂപയും നൽകും.
തെലങ്കാന സമര പോരാളികൾക്ക് 250 ചതുരശ്ര മീറ്റർ പ്ലോട്ടുകൾ ലഭിക്കും.

യുവവികാസം:

വിദ്യാർത്ഥികൾക്ക് 5 ലക്ഷം രൂപയുടെ വിദ്യാ ഭരോസ കാർഡുകൾ നൽകും.
എല്ലാ ജില്ലയിലും ഒരു തെലങ്കാന ഇന്റർനാഷണൽ സ്കൂൾ.

ചെയുത:

4000 രൂപ പ്രതിമാസ പെൻഷൻ.
രാജീവ് ആരോഗ്യശ്രീ ഇൻഷുറൻസിന്റെ ഭാഗമായി 10 ലക്ഷം രൂപ.

shortlink

Related Articles

Post Your Comments

Related Articles


Back to top button