KeralaLatest NewsNews

വവ്വാലുകളില്‍ നിന്നാണ് നിപ പടര്‍ന്നതെന്ന് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

വവ്വാലുകളെ പേടിപ്പിക്കാനോ ഓടിക്കാനോ ശ്രമിക്കരുതെന്ന് അധികൃതര്‍

കോഴിക്കോട്: നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് വവ്വാലുകളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മൃഗസംരക്ഷണവകുപ്പ്. വവ്വാലുകളില്‍ നിന്നായിരിക്കാം നിപ പടര്‍ന്നതെന്ന നിഗമനം സാധൂകരിക്കുന്ന രീതിയില്‍ യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Read Also: റെക്കോർഡുകൾ തകർത്ത് ഓണം ബമ്പർ വിൽപ്പന കുതിക്കുന്നു, നറുക്കെടുപ്പിന് ഇനി മൂന്ന് ദിവസം

നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ടെറോപസ് എന്ന പഴംതീനി വവ്വാലുകള്‍/ നിപ വൈറസ് മൂലം രോഗ ബാധിതരാവുകയോ, ചത്തനിലയില്‍ കണ്ടെത്തുകയോ ചെയ്തതായി സമീപ ദിവസങ്ങളിലൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഇവ വലുപ്പം കൂടുതലുള്ളവയും മരങ്ങളില്‍ ചേക്കേറുകയും ചെയ്യുന്നവയാണ്. ഇവയെ ഉപദ്രവിക്കുകയോ പേടിപ്പിക്കുകയോ ആവാസ വ്യവസ്ഥയില്‍ മാറ്റം വരുത്തുകയോ ചെയ്യുമ്പോള്‍ സമ്മര്‍ദം മൂലം ശരീരത്തില്‍ ഉള്ള വൈറസിന്റെ തോത് കൂടുവാനും, ശരീര സ്രവങ്ങളിലൂടെ വൈറസുകള്‍ പുറം തള്ളപ്പെടാനും ഇതുമൂലം രോഗവ്യാപനം കൂടാനും ഇടയാകും.

കിണറുകളിലും ഗുഹകളിലും ആള്‍താമസം കുറവുള്ള കെട്ടിടങ്ങളിലും പാലങ്ങളുടെ ചുവട്ടിലും കണ്ടുവരുന്നത് വലുപ്പം കുറഞ്ഞതും ചെറുപ്രാണികളെയും പല്ലികളെയും കഴിക്കുന്ന മറ്റിനം വവ്വാലുകള്‍,  നരിച്ചീറുകള്‍ ആണ്.

മനുഷ്യരുടെ കൂടെ തന്നെ കാലാകാലങ്ങളായി ചേര്‍ന്ന് ജീവിച്ചുവരുന്ന വവ്വാലുകളെ പേടിപ്പിക്കാനോ ഓടിക്കാനോ ശ്രമിക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button