ന്യൂഡൽഹി: മണിപ്പൂരിലെ ഗ്രാമത്തിലെ വീട്ടിൽ നിന്ന് അഞ്ജാതർ തട്ടിക്കൊണ്ടുപോയ സൈനികൻ കൊല്ലപ്പെട്ടു. അവധിയിലായിരുന്ന ശിപായി സെർട്ടോ താങ്‌താങ് കോമിനെ ശനിയാഴ്ച ഇംഫാൽ വെസ്റ്റ് ജില്ലയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇന്ന് രാവിലെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
ആയുധധാരികളായ അജ്ഞാതർ വീട്ടിലേക്ക് ഇയാളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഇയാളുടെ പത്ത് വയസുള്ള മകൻ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. വീടിന് മുന്നിൽ ജോലി ചെയ്യുകയായിരുന്ന അച്ഛനെ അജ്ഞാതർ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് മകൻ പറയുന്നത്. ശിപായി കോമിന്റെ തലയിൽ പിസ്റ്റൾ വെച്ച ശേഷം ബലം പ്രയോഗിച്ച് വെള്ള വാഹനത്തിൽ കയറ്റുകയായിരുന്നുവെന്ന് മകൻ പോലീസിനോട് പറഞ്ഞു.
ഇംഫാൽ ഈസ്റ്റിലെ മോങ്‌ജാമിന് കിഴക്ക് ഖുനിംഗ്‌തെക് ഗ്രാമത്തിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സൈനികന്റെ തലയിൽ ഒരു വെടിയുണ്ട ഏറ്റതായി അദ്ദേഹത്തിന്റെ സഹോദരനും സഹോദരീ സഹോദരനും സ്ഥിരീകരിച്ചു. ശിപായി കോമിന് മകനെ കൂടാതെ ഒരു മകളും ഉണ്ട്.
Post Your Comments