കൊച്ചി: വ്‌ളോഗറായ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാന്‍ അപമര്യാദയായി പെരുമാറിയെന്ന കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ സൗദി സ്വദേശിനി രംഗത്ത്. ഷാക്കിര്‍ എറണാകുളത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് അപമര്യാദയായി പെരുമാറിയതെന്നും സംഭവത്തില്‍ സൗദി എംബസിയെയും സൗദി കോണ്‍സുലേറ്റിനെയും വിവരമറിയിച്ചിട്ടുണ്ടെന്നും പരാതിക്കാരി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
ഇന്ത്യയിലെത്തിയശേഷം ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും യുവതി പറഞ്ഞു. എന്തെങ്കിലും അതിക്രമങ്ങള്‍ നേരിടുകയാണെങ്കില്‍ പുറത്തുപറയാന്‍ മടിക്കാതെ പോലീസിനെ അറിയിക്കണമെന്നാണ് കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് തനിക്ക് നല്‍കാനുള്ള സന്ദേശമെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.
പരാതിക്കാരിയുടെ വാക്കുകൾ ഇങ്ങനെ;
മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാന്‍ എറണാകുളത്തേക്ക് വിളിച്ചിരുന്നു. തുടര്‍ന്ന് എറണാകുളത്തെ ഹോട്ടലില്‍ ലോബിയിലിരുന്ന് എന്റെകൂടെ വന്നയാള്‍ക്കൊപ്പം മല്ലുട്രാവലറുമായി സംസാരിച്ചു. പിന്നീട് അയാള്‍ മുറിയിലേക്ക് ക്ഷണിച്ചു. മുറിയിലിരിക്കെ ഒപ്പമുണ്ടായിരുന്നയാള്‍ പുറത്തുപോയി. ഈ സമയത്താണ് ഷാക്കിര്‍ അതിക്രമം കാട്ടിയത്. രണ്ടുകൈകളിലും സ്പര്‍ശിച്ച പ്രതി ബലമായി കിടക്കയിലേക്ക് തള്ളിയിട്ടു. ശരീരത്തില്‍ സ്പര്‍ശിച്ച് അപമര്യാദയായി പെരുമാറി. തള്ളിമാറ്റിയെങ്കിലും പിന്നീട് വീണ്ടും വന്നു. സ്വകാര്യഭാഗങ്ങള്‍ എന്റെ ശരീരത്തില്‍ ഉരസി.
ഞാനൊരു നിയമബിരുദധാരിയാണ്. ഒരാളുടെ ശരീരത്തിലും അവരുടെ അനുവാദമില്ലാതെ സ്പര്‍ശിക്കാന്‍ ആര്‍ക്കും അനുമതിയില്ല. അതിഥി ദേവോ ഭവ എന്നാണ് ഇന്ത്യക്കാര്‍ അതിഥികളെ കണക്കാക്കുന്നത്. എന്തിനാണ് എന്റെ സമ്മതമില്ലാതെ എന്റെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, ഞാനൊരു പുരുഷനാണ് എനിക്ക് സെക്‌സ് ചെയ്യണം എന്നാണ് പറഞ്ഞത്. തുടര്‍ന്ന് മുറിയില്‍നിന്ന് ഞാന്‍ മാറി. ഒപ്പമുണ്ടായിരുന്നയാളെ വിളിച്ചുവരുത്തി പോകാമെന്ന് പറഞ്ഞു. സംഭവിച്ചത് എന്താണെന്ന് അവിടെവെച്ച് പറഞ്ഞില്ല. പറഞ്ഞാല്‍ അവര്‍ രണ്ടുപേരും വഴക്കിടും. ഞങ്ങളുടെ ഹോട്ടലിലെത്തിയശേഷമാണ് അവനോട് കാര്യം പറഞ്ഞത്.
ഒരു മാസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് ഓഫറുകൾ, ഉപഭോക്താക്കളെ ആകർഷിക്കാൻ കിടിലം പ്ലാനുമായി വിഐ
സൗദി എംബസിയെയും സൗദി കോണ്‍സുലേറ്റിനെയും വിവരമറിയിച്ചു. പോലീസിനെയും അറിയിച്ചു. എറണാകുളം പോലീസിനും സൗദി എംബസിക്കും നന്ദി അറിയിക്കുന്നു. ഇന്ത്യയിലെത്തി ആദ്യമായാണ് ഇത്തരമൊരു അനുഭവം.എന്തെങ്കിലും തരത്തിലുള്ള അതിക്രമം നേരിടുകയാണെങ്കില്‍ പുറത്തുപറയാന്‍ മടിക്കരുതെന്നും പോലീസിനെ അറിയിക്കണമെന്നുമാണ് എനിക്ക് കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കാനുള്ള സന്ദേശം.
Post Your Comments