MollywoodLatest NewsKeralaCinemaNewsEntertainment

‘ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച പ്രതിഷേധ പ്രതികരണങ്ങളിൽ ഒന്നായിരുന്നില്ലേ ആ നിൽപ്പ്?’: സന്ദീപ് വാചസ്പതി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ച മുഴുവൻ സമയവും എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രിയോടുള്ള ബഹുമാനം കൊണ്ടെന്ന് നടന്‍ ഭീമൻ രഘു വ്യക്തമാക്കിയിരുന്നു. ഭീമൻ രഘുവിന്റെ പ്രവൃത്തി സോഷ്യൽ മീഡിയകളിൽ വൻ ട്രോളുകൾക്ക് കാരണമായി. മുഖ്യമന്ത്രിയോട് തനിക്ക് വിധേയത്വവും വിനയവുമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം, മുഖ്യമന്ത്രിയോട് അച്ഛനോടുള്ള സ്നേഹം തോന്നിയെന്നും തുറന്നുപറഞ്ഞിരുന്നു. എന്നാൽ, വിശദീകരണം നൽകിയിട്ടും താരത്തിന് നേരെയുള്ള ട്രോളുകൾക്ക് അവസാനമുണ്ടായില്ല. കാര്യമറിയാതെ, രഘുവിനെ കുറ്റപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി ഫേസ്‌ബുക്കിൽ കുറിച്ചു.

‘കാര്യമറിയാതെ രഘുവിനെ കുറ്റപ്പെടുത്തുന്നതിനോട് യോജിപ്പില്ല. ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച പ്രതിഷേധ പ്രതികരണങ്ങളിൽ ഒന്നായിരുന്നില്ലേ ആ നിൽപ്പ്. നല്ല അച്ഛനും കുടുംബനാഥനുമാണ് പിണറായി വിജയൻ എന്ന രഘുവിൻ്റെ പ്രസ്താവനയോളം വലിയ രാഷ്ട്രീയ വിലയിരുത്തൽ നടത്താൻ പ്രതിപക്ഷത്തെ ഏതെങ്കിലും നേതാക്കൾക്ക് സാധിച്ചിട്ടുണ്ടോ? കേരളത്തിൻ്റെ വികാരം ഏറ്റെടുത്ത് പ്രതിഷേധം നടത്തിയ സഖാവ് രഘുവിന് അഭിവാദ്യങ്ങൾ’, സന്ദീപ് വാചസ്പതി ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, എഴുന്നേറ്റ് നിന്നത് സോപ്പിടാനല്ലെന്നും ഭീമൻ രഘു പറഞ്ഞു. മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ എഴുന്നേറ്റു. പിന്നെ ഇരിക്കാൻ തോന്നിയില്ല. പുറകിലിരുന്ന ആളുകളോട് ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നു പറഞ്ഞു. പിന്നെ നിന്നു. ഏതെങ്കിലും ഭരണ സംവിധാനത്തിന്റെ ഭാഗമാക്കിയാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നും ഭീമൻ രഘു പറഞ്ഞു. ബി.ജെ.പിയിൽ നിന്ന് സി.പി.എമ്മിലേക്ക് വന്നതു വഴി നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button