KeralaMollywoodLatest NewsNewsEntertainment

ചതഞ്ഞ പൂവും മാഞ്ഞ കുങ്കുമവുമല്ല റേപ്പ്, യഥാര്‍ത്ഥ റേപ്പ് കാണിക്കണം, കണ്ടാല്‍ അറയ്ക്കും: സാബു മോൻ

ശരിക്കുമുള്ള സീൻ കണ്ടാല്‍ റേപ്പ് ചെയ്യാൻ തോന്നില്ല, അറയ്ക്കും

ഇന്ത്യൻ സിനിമകളില്‍ റേപ്പ് രംഗങ്ങൾ ചിത്രീകരിക്കുന്ന രീതിയെ വിമര്‍ശിച്ച്‌ നടനും അവതാരകനുമായ സാബുമോൻ. റേപ്പ് കഴിഞ്ഞാല്‍ ചതഞ്ഞ പൂവും മാഞ്ഞ കുങ്കുമവുമാണ് സിനിമയില്‍ കാണിക്കാറുള്ളത്. എന്നാൽ യഥാര്‍ത്ഥ റേപ്പ് ക്രൂരമാണെന്നും അത് കാണുന്നവര്‍ക്ക് അനുകരിക്കാൻ തോന്നില്ലെന്നും അറയ്ക്കുമെന്നും സാബുമോൻ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.

read also: കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിലെ മുഖ്യ പ്രതിയുടെ കൂട്ടാളിയെ തട്ടിക്കൊണ്ട് പോയ കേസ്: നാലംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഇന്ത്യൻ സിനിമകളില്‍ റേപ്പ് കാണിക്കുന്നത് കണ്ടിട്ടുണ്ടോ? സെൻസര്‍ഷിപ്പ് ലോ പ്രകാരം സ്ത്രീകളുടെ ചില ഭാഗങ്ങള്‍ കാണിക്കാൻ പാടില്ല എന്ന് നിയമമുണ്ട്. എന്നാല്‍ ബിഗ് ബജറ്റ് സിനിമകളില്‍ അത് കാണിക്കുകയും ചെയ്യും. ഈ നിയമം ഉള്ളതുകൊണ്ട് സിമ്പോളിക്കായി റേപ്പ് കാണിക്കാൻ തുടങ്ങി. റേപ്പ് സീനിന് ശേഷം കാണിക്കുന്നത് തേഞ്ഞുപോയ കുങ്കുമക്കുറിയും ചളുങ്ങിപ്പോയ കുറച്ച്‌ പൂക്കളുമൊക്കെയാണ്.

ഒറിജില്‍ റേപ്പിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോയി നോക്കണം. റേപ്പിന് ശേഷം മിക്കവാറും ശരീരം വികൃതമായിട്ടായിരിക്കും അതിജീവിതകളെ കിട്ടുന്നത്. കാരണം റേപ്പിനിടക്ക് സ്ത്രീകള്‍ പ്രതികരിച്ചുകൊണ്ടിരിക്കും. ഞാൻ ഇതിന്റെ കേസ് സ്റ്റഡീസ് കുറേ പഠിച്ചിട്ടുണ്ട്. തലയുടെ വലതുഭാഗമോ ഇടതുഭാഗമോ ഇടിച്ച്‌ ബോധം കെടുത്തി കളയും. അല്ലാതെ റേപ്പ് നടക്കില്ല. തലക്ക് ഇടിച്ച്‌ ബ്രെയ്ൻ ഡാമേജ് വരെ ഉണ്ടാക്കും. അതാണ് സത്യത്തില്‍ റേപ്പ്. അത്രയും ഡാമേജിങ് ആയിട്ടുള്ള സാധനത്തെ സിനിമയില്‍ ഇങ്ങനെ കാണിക്കരുത്. ഇത് ചെയ്യാൻ പോകുന്നവൻ ആകെക്കൂടി ഇച്ചിരി പൂ ചതയും, കുങ്കുമം മായും എന്നേ വിചാരിക്കൂ.

മോണിക്ക ബലൂചിയെ ഒരു സബ്‌വേയില്‍ വെച്ച്‌ റേപ്പ് ചെയ്യുന്ന സീനുണ്ട് ഒരു സിനിമയില്‍ (ഇറിവേഴ്‌സിബിള്‍). അങ്ങനെ കുറച്ച്‌ സിനിമയില്‍ ശരിക്കും റേപ്പ് എങ്ങനെയാണ് എന്ന് കാണിച്ചിട്ടുണ്ട്. റേപ്പ് എന്നാല്‍ പെനട്രേഷനല്ല. റേപ്പ് വയലൻസാണ്. അങ്ങനെ വയലന്റായ, മനുഷ്യത്വമില്ലാത്ത പ്രവൃത്തിയെ കാണിക്കരുത് എന്നാണ് പറയുന്നത്. കാണിച്ചാല്‍ ആളുകള്‍ അനുകരിക്കുമെന്നാണ് പറയുന്നത്. ശരിക്കും പൂവ് കാണിച്ചാലാണ് അനുകരിക്കുന്നത്. ശരിക്കുമുള്ളത് കാണിച്ചാല്‍ അനുകരിക്കില്ല. കാണുന്ന മനുഷ്യരുടെ നെഞ്ച് പിടിച്ചുപോവും. ഒരു മനുഷ്യജീവിയോട് ഇങ്ങനെ ചെയ്യാമോ എന്ന് തോന്നും.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കാണിക്കാൻ പാടുണ്ടോ എന്നാണ് നിങ്ങള്‍ ചോദിച്ചത് സ്ത്രീകള്‍ക്കെതിരായ സാധനങ്ങള്‍ കാണിച്ച്‌ പറഞ്ഞുകൊടുക്കണം, ഇത് എന്താണെന്ന്. അവരെ എജ്യുക്കേറ്റ് ചെയ്യണം. ഇത് ഞാൻ ചെയ്യരുതെന്ന് കാണുന്നവര്‍ക്ക് തോന്നണം. ആണുങ്ങളോടുള്ള ക്രൂരതയും കാണിക്കണം. സഹജീവിയോട് ഇങ്ങനെ ചെയ്യരുതെന്ന് തോന്നണം. അല്ലാതെ ചതഞ്ഞ പൂവും മാഞ്ഞ കുങ്കുമവും കാണിച്ചുകഴിഞ്ഞാല്‍ അത് അത്രയേ ഉള്ളുവെന്ന് വിചാരിച്ച്‌ റേപ്പ് ചെയ്യാൻ പോവും. ശരിക്കുമുള്ള സീൻ കണ്ടാല്‍ റേപ്പ് ചെയ്യാൻ തോന്നില്ല, അറയ്ക്കും.’

shortlink

Related Articles

Post Your Comments

Related Articles


Back to top button