Latest NewsNewsIndia

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം 23ന്

ഡൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം സെപ്റ്റംബര്‍ 23ന് ചേരും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് എട്ടംഗ ഉന്നതതല സമിതിയുടെ യോഗം. ലോക്സഭയിലേക്കും നിയമസഭകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എത്രയും വേഗം പരിശോധിച്ച് ശുപാര്‍ശകള്‍ നല്‍കാനാണ് കേന്ദ്രം സമിതി രൂപീകരിച്ചിട്ടുള്ളത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ എന്‍കെ സിംഗ് എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരും സമിതിയിലുണ്ട്. നിയമകാര്യ സെക്രട്ടറി നിതന്‍ ചന്ദ്രയാണ് പാനലിന്റെ സെക്രട്ടറി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button