ഇടുക്കി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം രണ്ട് സങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി അഞ്ചംഗ സമിതിയെ രൂപീകരിച്ച ശേഷമുള്ള ആദ്യ മുല്ലപ്പെരിയാര്‍ സന്ദര്‍ശനമാണ് ഇത്.
ഇറിഗേഷന്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന് ചീഫ് എഞ്ചിനീയര്‍ അലക്സ് വര്‍ഗീസ്, കാവേരി സെല്‍ ചെയര്മാന് ആര്.സുബ്രഹ്മണ്യന് എന്നിവരെയാണ് സമിതിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡാം സുരക്ഷയുടെ പൂർണ്ണ അധികാരം സുപ്രീം കോടതി ഏല്‍പ്പിച്ചിരുന്നത് മേല്‍നോട്ട സമിതിയെയാണ്.
Post Your Comments