KeralaLatest NewsNews

നിപ: ചികിത്സയിൽ കഴിയുന്ന ഒൻപതുകാരന്റെ ആരോഗ്യനിലയിൽ മാറ്റം

കോഴിക്കോട്: നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെ​ഗറ്റീവ് എന്ന് റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ ഭയപ്പെടേണ്ടതില്ലെന്നറിയിച്ച് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്. ഹൈ റിസ്കില്‍ പെട്ടവരുടെ ഫലമാണ് പുറത്തുവന്നത്. പുതിയ പോസിറ്റീവ് കേസുകൾ ഒന്നും ഇല്ലെന്നും ചികിത്സയിലുള്ള 9 വയസ്സുകാരന്റെ നില മെച്ചപ്പെട്ടതായും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആദ്യം മരിച്ച വ്യക്തി, അഡ്മിറ്റ് ആകുന്നതിന് മുൻപ് പോയ സ്ഥലങ്ങൾ കണ്ടെത്താൻ പോലീസ് സഹായത്തോടെ ശ്രമം തുടരുന്നുവെന്ന് ആരോഗ്യമന്ത്രി.

മറ്റു ജില്ലകളിൽ ഉള്ള സമ്പർക്ക പട്ടികയിൽ ആളുകളുടെ സാമ്പിൾ പരിശോധന ഉടൻ പൂർത്തിയാക്കും. മോണോ ക്ലോണൽ ആന്റിബോഡി ഉപയോഗിക്കുന്ന കാര്യത്തെ കുറിച്ച് കേന്ദ്രവുമായി ചർച്ച നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പോസിറ്റീവ് ആയ രണ്ട് പേർക്ക് രോ​ഗലക്ഷണങ്ങൾ ഒന്നും ഇല്ല. അതുപോലെ ഇപ്പോൾ ചികിത്സയിലിരിക്കുന്ന ​രോ​ഗികൾക്ക് ആന്റിബോഡി കൊടുക്കേണ്ട ആവശ്യം ഇല്ലെന്നാണ് ചികിത്സിക്കുന ഡോക്ടർമാർ പറയുന്നത്.

അതേസമയം, കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. നിപ ആദ്യം റിപ്പോർട്ട്‌ ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു. മേഖലയിൽ കേന്ദ്ര സംഘം ഇന്നലെ സന്ദർശനം നടത്തിയിരുന്നു. ചെറുവണ്ണൂരിൽ നിപ വൈറസ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോർപ്പറേഷനിലെ ഏഴ് വാർഡുകൾ, ഫറോക്ക് മുനിസിപ്പാലിറ്റി എന്നിവ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button