Latest NewsKeralaNews

നിപ: ആറ് പേർക്ക് പോസിറ്റീവ്, രണ്ട് മരണം, ഹൈ റിസ്ക് വിഭാഗത്തിൽ പെട്ടവരുടെ ഫലം ഇന്ന് വരും

കോഴിക്കോട്: നിപ ബാധിതരുടെ ആകെയെണ്ണം ആറ് ആണ്. ഇതിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഇവരുടെ സമ്പർക്ക പട്ടികയിലുള്ള കൂടുതൽ ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും. ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. 83 പേരുടെ പരിശോധനാ ഫലം ഇതുവരെ നെഗറ്റീവായി. കോഴിക്കോട് നഗരത്തിൽ നിപ്പാ കേസുകൾ റിപ്പോർട്ട്‌ ചെയ്തതോടെ നഗരത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. നിപ ആദ്യം റിപ്പോർട്ട്‌ ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു. മേഖലയിൽ കേന്ദ്ര സംഘം ഇന്നലെ സന്ദർശനം നടത്തിയിരുന്നു. ചെറുവണ്ണൂരിൽ നിപ വൈറസ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോർപ്പറേഷനിലെ ഏഴ് വാർഡുകൾ, ഫറോക്ക് മുനിസിപ്പാലിറ്റി എന്നിവ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചു.

അതേസമയം, നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപട്ടികയിൽ ഉള്ളത് 1080 പേരാണെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച 130 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. ഹൈ റിസ്ക് സമ്പർക്ക പട്ടികയിൽ 297 പേരുണ്ട്. നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 72 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 417 ആയി. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകൻ്റെ സമ്പർക്ക പട്ടികയിൽ നിലവിൽ 153 പേരാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button