ചര്‍മ്മ സൗന്ദര്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന നല്ലൊരു മാര്‍ഗമാണ് കാപ്പിപ്പൊടി. കാപ്പിപ്പൊടി ഉപയോഗിച്ച് എങ്ങനെയാണ് ചര്‍മ്മത്തിന്റെ സൗന്ദര്യം നിലനിര്‍ത്തുന്നത് എന്ന് നോക്കാം. മൃതകോശങ്ങളെ ഒഴിവാക്കി മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് കാപ്പിപ്പൊടി ഉപയോഗിച്ച് എക്സ്ഫോലിയേറ്റ് ചെയ്യുന്നത് സഹായിക്കും.
Read Also: ഇടുക്കിയിലെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്താനായി യോഗം ചേരും
തലമുടിയുടെ സൗന്ദര്യം നിലനിര്‍ത്തുന്നതിന് കാപ്പിപ്പൊടി തൈരില്‍ കുഴച്ചതിന് ശേഷം ഹെയര്‍ മാസ്ക്കായി ഉപയോഗിക്കുന്നത് ഗുണം ചെയ്യും. കണ്ണിന് ചുറ്റും ഉണ്ടാകുന്ന ചീര്മത ഒഴിവാക്കുന്നതിന് കാപ്പിപ്പൊടി ഉപയോഗിക്കാവുന്നതാണ്. കുളിക്കുന്നതിന് 15 മിനിറ്റ് മുമ്പ് കാപ്പിപ്പൊടി ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചര്‍മ്മത്തിലെ ചുളിവുകള്‍ മാറ്റി ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ സഹായിക്കും.
പല്ലുകളില്‍ ഉണ്ടാകുന്ന കറയും മഞ്ഞപ്പും മാറ്റി പല്ലുകളുടെ യഥാര്‍ത്ഥ നിറം വീണ്ടെടുക്കാന്‍ കാപ്പിപ്പൊടി ഉപയോഗിച്ച് പല്ലു തേക്കുന്നത് ഗുണം ചെയ്യും. കാപ്പിപ്പൊടിയും തേനും ഒരേ അളവില്‍ എടുത്ത് മിക്സ് ചെയ്തതിനുശേഷം ലിപ് സ്ക്രബ്ബായി ഉപയോഗിക്കാവുന്നതാണ്. മുഖക്കുരു ഒഴിവാക്കാനും കാപ്പിപ്പൊടി ഉപയോഗിക്കാറുണ്ട്. സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് കാപ്പി ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. കാപ്പിപ്പൊടി വെള്ളത്തില്‍ കുഴച്ച് മുഖത്തോ പുരട്ടുന്നത് ചര്‍മ്മത്തെ ഡീറ്റോക്സിഫൈ ചെയ്യാന്‍ വളരെ നല്ലതാണ്.
Post Your Comments