Latest NewsKeralaNews

പത്രക്കടലാസുകള്‍ യുഎഇ ദിര്‍ഹമെന്ന പേരില്‍ നല്‍കി കണ്ണൂരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്,തട്ടിപ്പിന് ഇരയായത് കണ്ണൂര്‍ സ്വദേശി

കണ്ണൂര്‍: പത്രക്കടലാസുകള്‍ യുഎഇ ദിര്‍ഹമെന്ന പേരില്‍ നല്‍കി കണ്ണൂരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. പത്രക്കടലാസുകള്‍ നല്‍കി കാട്ടാമ്പളളി സ്വദേശിയുടെ ഏഴ് ലക്ഷം തട്ടിയെടുത്ത ബംഗാള്‍ സ്വദേശി ആഷിഖ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീണെന്നാണ് പൊലീസ് നിഗമനം. കാട്ടാമ്പളളിയിലെ വ്യാപാരിയായ സിറാജുദ്ദീനാണ് തട്ടിപ്പിന് ഇരയായത്.

Read Also: 6 മാസത്തേക്ക് സൗജന്യ ഇന്റർനെറ്റ് ഡാറ്റ! കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളെ ലക്ഷ്യമിട്ട് ‘ഹാപ്പിനസ് സിം കാർഡ്’ എത്തി

സമീപത്ത് വാടകയ്ക്ക് താമസിച്ച ബംഗാള്‍ സ്വദേശി ഇടയ്ക്ക് സിറാജുദ്ദീന് യുഎഇ ദിര്‍ഹം നല്‍കിയിരുന്നു. കുറഞ്ഞ തുക നല്‍കിയാണ് സിറാജുദ്ദീന്‍ അത് വാങ്ങിയത്. പല തവണ ഇങ്ങനെ നോട്ടുകള്‍ നല്‍കിയപ്പോള്‍ വ്യാപാരിക്ക് ആഷിഖ് ഖാനെ വിശ്വാസമായി. ഇതിനിടെ ലക്ഷങ്ങളുടെ യുഎഇ ദിര്‍ഹം തന്റെ പക്കലുണ്ടെന്നും കുറഞ്ഞ തുക നല്‍കിയാല്‍ അത് കൈമാറാമെന്നും ബംഗാള്‍ സ്വദേശി സിറാജുദ്ദീനോട് പറഞ്ഞു. അങ്ങനെയാണ് ഏഴ് ലക്ഷം രൂപ സിറാജുദ്ദീന്‍ ബംഗാള്‍ സ്വദേശിക്ക് നല്‍കുന്നത്.

തുണിയില്‍ പൊതിഞ്ഞ രണ്ട് കെട്ട് യുഎഇ ദിര്‍ഹം ആഷിഖ് ഖാന്‍ സിറാജുദ്ദീന് കൈമാറി. എളുപ്പത്തില്‍ തുറക്കാവുന്ന പൊതി ആയിരുന്നില്ല. സിറാജ് തുണിക്കെട്ട് അഴിച്ച് പണം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന സമയം ഏഴ് ലക്ഷവുമായി പ്രതി രക്ഷപ്പെട്ടു. തുറന്നുനോക്കിയപ്പോള്‍ കണ്ടത് ചുരുട്ടിവച്ച പത്രക്കടലാസ്. അങ്ങനെയാണ് പൊലീസില്‍ പരാതി നല്‍കുന്നത്. അന്വേഷണത്തിനൊടുവില്‍ ഷൊര്‍ണൂരില്‍ നിന്നാണ് ആഷിഖ് ഖാന്‍ പിടിയിലായത്. മറ്റൊരാളെ പത്രക്കടലാസ് നല്‍കി കബളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്.

യുഎഇ ദിര്‍ഹം ചെറിയ തുകയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് ആഷിഖെന്ന് പൊലീസ് പറയുന്നു. സംഘത്തില്‍ അഞ്ച് പേര്‍ കൂടിയുണ്ടെന്നാണ് വിവരം. ഏഴ് ലക്ഷം രൂപ സംഘം തട്ടിയെന്ന സമാന പരാതി തളിപ്പറമ്പ് സ്വദേശിയും നല്‍കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇവരുടെ വലയില്‍ വീണെന്ന സംശയം പൊലീസിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button