ഡൽഹി: രാജ്യത്ത് ഓൺലൈൻ വായ്പാ ആപ്പുകളെ നിയന്ത്രിക്കുന്നതിനായി നിയമ നിർമാണം നടത്തുമെന്നും ഡിജിറ്റൽ ഇന്ത്യ ആക്റ്റിലുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും വ്യക്തമാക്കി കേന്ദ്രഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലുമുള്ള നിയമവിരുദ്ധമായ ആപ്പുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതടക്കമുള്ള നിർദേശങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ഐടി നിയമത്തിൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ പരിമിതികളുണ്ടെന്നും റിസർവ് ബാങ്കുമായി ആലോചിച്ച് ഐടി മന്ത്രാലയം അനുവദനീയമായ ആപ്പുകളുടെ പട്ടിക പുറത്തിറക്കുമെന്നും മന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
Post Your Comments