KeralaLatest NewsNews

ഇടുക്കി അണക്കെട്ടിലെ സുരക്ഷ വീഴ്ച: പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ട് 6 പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പോലീസുകാരെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. ഒറ്റപ്പാലം സ്വദേശി ഡാമിൽ എത്തിയ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

Read Also: ക്യാഷ് ഓൺ ഡെലിവറിയിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നത് നിർത്തലാക്കി ആമസോൺ, കൂടുതൽ വിവരങ്ങൾ അറിയാം

അതേസമയം, ഇടുക്കി അണക്കെട്ടിലെ അതീവ സുരക്ഷ മേഖലയിൽ താഴുകളിട്ടു പൂട്ടിയ സംഭവത്തിൽ പ്രതിയെ പിടികൂടാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. വിദേശത്തേക്ക് കടന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും പദ്ധതിയിടുന്നുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള റിപ്പോർട്ട് ഇടുക്കി എസ് പി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരിക്കുകയാണ്.

Read Also: റെക്കോർഡുകൾ ഭേദിച്ച് ഇന്ത്യൻ ആഭ്യന്തര സൂചികകൾ, ഇന്നും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

shortlink

Related Articles

Post Your Comments

Related Articles


Back to top button