വായ്പാ തിരിച്ചടവ് പൂർത്തിയാക്കിയാൽ ലോണെടുത്ത വ്യക്തിക്ക് ആധാരം ഉടൻ തന്നെ തിരികെ നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വായ്പ പൂർണമായി തിരിച്ചടിച്ച് കഴിഞ്ഞാൽ 30 ദിവസത്തിനകമാണ്, ഈടായി നൽകിയ ആധാരം മടക്കി നൽകേണ്ടത്. ഇതിൽ വീഴ്ച സംഭവിച്ചാൽ ബാങ്കുകൾക്ക് പിഴ ചുമത്തുന്നതാണ്. ആധാരം തിരികെ നൽകാൻ വൈകുന്നതിന് അനുസരിച്ച് ഓരോ ദിവസവും 5000 രൂപ വീതം വായ്പ വാങ്ങിയ വ്യക്തികൾക്ക് ബാങ്കുകൾ പിഴയായി നൽകേണ്ടതാണ്.
ഈ വർഷം ഡിസംബർ ഒന്ന് മുതൽ പുതിയ നടപടി പ്രാബല്യത്തിലാകുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. വായ്പയെടുത്ത വ്യക്തിക്ക് യാദൃച്ഛികമായി മരണം സംഭവിക്കുകയാണെങ്കിൽ, അനന്തരാവകാശിക്ക് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കാത്ത തരത്തിൽ നടപടിക്രമങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസർവ് ബാങ്ക് പുതിയ നടപടി തുടക്കമിട്ടത്. കൂടാതെ, അനന്തരാവകാശികൾക്ക് ആധാരം മടക്കി നൽകുന്നതിന് കൃത്യമായ മാനദണ്ഡങ്ങളും ബാങ്കുകൾ പാലിക്കേണ്ടതാണ്. അതേസമയം, ആധാരം നഷ്ടപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിന് ആവശ്യമായ ചെലവും ധനകാര്യ സ്ഥാപനങ്ങൾ വഹിക്കേണ്ടിവരും.
Also Read: ആശങ്ക ഒഴിഞ്ഞു: തലസ്ഥാനത്തെ മെഡിക്കൽ വിദ്യാർത്ഥി നിപ നെഗറ്റീവ്, ആരോഗ്യനില തൃപ്തികരം
Leave a Comment