Latest NewsKeralaNews

നിയമവിരുദ്ധ പ്രവർത്തനങ്ങൾ: കൊച്ചിയിലെ മസാജ് പാര്‍ലറുകളിലും സ്പാകളിലും പോലീസ് റെയ്ഡ്, പരിശോധന 83 കേന്ദ്രങ്ങളില്‍

കൊച്ചി: നഗരത്തിലെ മസാജ് പാര്‍ലറുകളിലും സ്പാകളിലും പോലീസ് റെയ്ഡ്. 83 മസാജ് പാര്‍ലറുകളിലും സ്പാകളിലുമാണ് ഒരേസമയം പോലീസിന്റെ പരിശോധന നടക്കുന്നത്.

ലഹരിവില്‍പ്പനയ്ക്കും അനാശാസ്യത്തിനും രണ്ട് സ്പാകള്‍ക്കെതിരേ കേസെടുത്തു. പാലാരിവട്ടത്തും കടവന്ത്രയിലും പ്രവര്‍ത്തിക്കുന്ന സ്പാകള്‍ക്കെതിരേയാണ് കേസെടുത്തത്.

നഗരത്തിലെ പല മസാജ് പാര്‍ലറുകളിലും പോലീസിന്റെ പരിശോധന തുടരുകയാണ്. പലകേന്ദ്രങ്ങളും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button