Latest NewsNewsBusiness

ബഹിരാകാശ സാങ്കേതിക കണ്ടുപിടിത്തങ്ങൾക്ക് പിന്തുണ നൽകാൻ ആമസോൺ വെബ് സർവീസ്, ഐഎസ്ആർഒയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു

ക്ലൗഡ് കമ്പ്യൂട്ടിങ്ങിലൂടെയുള്ള ബഹിരാകാശ സാങ്കേതിക കണ്ടുപിടിത്തങ്ങൾക്കാണ് പിന്തുണ നൽകുക

ഇന്ത്യയുടെ ബഹിരാകാശ സാങ്കേതിക കണ്ടുപിടിത്തങ്ങൾക്ക് പിന്തുണ നൽകാൻ ആമസോൺ വെബ് സർവീസ് രംഗത്ത്. ഇതിന്റെ ഭാഗമായി ഐഎസ്ആർഒയുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചിരിക്കുകയാണ് ആമസോൺ വെബ് സർവീസ്. ക്ലൗഡ് കമ്പ്യൂട്ടിങ്ങിലൂടെയുള്ള ബഹിരാകാശ സാങ്കേതിക കണ്ടുപിടിത്തങ്ങൾക്കാണ് പിന്തുണ നൽകുക. ഐഎസ്ആർഒ, ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ എന്നിവയുമായാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുള്ളത്. ഇതിലൂടെ ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ എന്നിവർക്ക് ക്ലൗഡിലേക്കുളള പ്രവേശനം ഉറപ്പുവരുത്തുന്നതാണ്.

ബഹിരാകാശ മേഖലയിലെ നവീകരണങ്ങൾക്കും, രാജ്യത്തിന്റെ പുരോഗതിക്കും സഹായകമാകുന്ന തരത്തിലാണ് ആമസോൺ വെബ് സർവീസ് വിവിധ തരത്തിലുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. എയറോസ്പേസ്, സാറ്റലൈറ്റ് തുടങ്ങിയ വ്യവസായത്തിൽ രാജ്യത്തിന്റെ കഴിവുകൾ വളർത്തിയെടുക്കുന്നതിനും, ശക്തിപ്പെടുത്തുന്നതിനും ഇത് സഹായകമാണ്. കൂടാതെ, ഇതിലൂടെ ക്ലൗഡ് കമ്പ്യൂട്ടിംഗ്, എഐ, എംഎൽ, അനലിറ്റിക്സ് വർക്ക്ലോഡുകൾ എന്നിവയും പ്രവർത്തിപ്പിക്കാൻ സാധിക്കും.

Also Read: രാജ്യത്ത് റീട്ടെയിൽ വ്യവസായം മുന്നേറുന്നു, ലക്ഷ്യമിടുന്നത് വൻ വിറ്റുവരവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button