Latest NewsNewsIndia

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ 2028ല്‍ യാഥാര്‍ത്ഥ്യമാകും: മുംബൈയില്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു

മുംബൈ: ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2028 ല്‍ പ്രവര്‍ത്തനസജ്ജമാകും. 4.8 ഹെക്ടര്‍ വിസ്തൃതിയിലാണ് ബാന്ദ്ര കുര്‍ള കോംപ്ലക്സ് റെയില്‍വേ സ്റ്റേഷന്‍ ഒരുങ്ങുന്നത്. ഭൂഗര്‍ഭ സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ആരംഭിച്ചു. 2028 മാര്‍ച്ചോടെ സ്റ്റേഷന്റെ പണി പൂര്‍ത്തിയാകുമെന്നും പ്രവര്‍ത്തനസജ്ജമാകുമെന്നും പ്രതീക്ഷയിലാണ് രാജ്യം.

Read Also: ആത്മഹത്യ ചെയ്തിട്ടും വിടാതെ ഓൺലൈൻ വായ്പ ആപ്പ് സംഘം, ശില്പയുടെ മോർഫ് ചെയ്ത ഫോട്ടോകൾ ബന്ധുക്കൾക്കയച്ചു: കേസെടുത്ത് പോലീസ്

പദ്ധതി ആരംഭിച്ച് 54 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. ഭൂഗര്‍ഭ രീതിയിലാണ് സ്റ്റേഷന്റെ നിര്‍മ്മാണം. സ്റ്റേഷനുമായി ബന്ധപ്പെട്ട് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. 32 മീറ്റര്‍ ആഴത്തിലാണ് പ്രോജക്ട് നടപ്പിലാക്കുക. ഇവിടെ നിന്നും ഏകദേശം 18 ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണ് നീക്കം ചെയ്യാനാണ് തീരുമാനം. മണ്ണ് തകര്‍ന്ന് വീണ് തടയുന്നതിനായി സമഗ്രമായ രണ്ട് സപ്പോര്‍ട്ട് സിസ്റ്റം സ്ഥാപിക്കും. ഇന്ന് മുതല്‍ അടുത്ത വര്‍ഷം ജൂണ്‍ വരെ വിവിധ പ്രദേശങ്ങളിലെ ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡയമണ്ട് ജംഗ്ഷന്‍ മുതല്‍ JSW ഓഫീസ് വരെയുള്ള ഭാഗവും ബികെസി റോഡ് പ്ലാറ്റിന ജംഗ്ഷന്‍ മുതല്‍ മോത്തിലാല്‍ നെഹ്‌റു നഗര്‍ ട്രേഡ് സെന്റര്‍ വരെയുള്ള പ്രദേശത്തുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button