Latest NewsNewsIndiaCrime

അഞ്ച് ലക്ഷം രൂപ നൽകണം, ഇല്ലെങ്കിൽ ബലാത്സംഗക്കേസില്‍ പ്രതി, ഭീഷണി: ഫേസ് ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു

പെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

നാഗ്പൂര്‍: ബലാത്സംഗക്കേസില്‍ പ്രതിയാക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. നാഗ്പൂര്‍ സ്വദേശിയായ രാജ് യാദവ് ആണ് കന്‍ഹാന്‍ നദിയില്‍ ചാടി ആത്മഹത്യ ചെയ്തത്.

പ്രദേശത്തെ പത്തൊന്‍പതുകാരിയുമായി രാജ് യാദവ് പരിചയത്തിലായിരുന്നു. സെപ്റ്റംബര്‍ ആറിന് പെണ്‍കുട്ടിയെ കാണാതായിരുന്നു. ഇതിനു കാരണം രാജ് യാദവ് ആണെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രംഗത്തെത്തി.

read also:കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ബിനാമി തട്ടിപ്പുകാരൻ സതീശന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ബലാത്സംഗക്കേസില്‍ കുടുക്കുമെന്നായിരുന്നു പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഭീഷണി. ഉത്തര്‍പ്രദേശില്‍ മറ്റൊരു യുവാവിനെയും കുടുംബം ഇതുപോലെ ഭീഷണിപ്പെടുത്തിയതായും സമ്മര്‍ദം സഹിക്കാനാവാതെ വന്നതോടെയാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും യുവാവ് ഫേസ് ബുക്ക് ലൈവ് സ്ട്രീമില്‍ പറഞ്ഞു.

പെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button