കഴിഞ്ഞ ദിവസം മുതൽ കെബി ഗണേഷ് കുമാർ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു, സോളാർ കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ടിനു പിന്നാലെയാണ് ഗണേഷിനെതിരെ കടുത്ത ആരോപങ്ങൾ സഹിതം പലരും രംഗത്ത് വന്നത്, ഇപ്പോഴിതാ സഹോദരി ഉഷാ മോഹൻദാസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഉഷാ കുമാരിയുടെ വാക്കുകൾ ഇങ്ങനെ,
കുടുംബത്തിന്റെ മാനം കാക്കാൻ അച്ഛൻ ബാലകൃഷ്ണപിള്ള പരാതിക്കാരിയെ സഹായിച്ചെന്നും. കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചനനടത്തിയത് ശരണ്യ മനോജും, ഗണേഷ് കുമാറുമെന്ന് അവർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയവർ തന്നെയാണ് സൂത്രധാരന്മാരെന്നും, അവർ ചെയ്ത പ്രവർത്തികളുടെ ഉത്തരവാദിത്തം തന്റെ അച്ഛൻ ബാലകൃഷ്ണ പിള്ളയുടെ തലയ്ക്ക് വയ്ക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.
ബാലകൃഷ്ണ പിള്ള പരാതിക്കാരിയെ സാമ്പത്തികമായി സഹായിക്കുന്നതുൾപ്പെടെ പലതും ചെയ്തിട്ടുണ്ട്. അതെല്ലാം കുടുംബത്തിന്റെ മാന്യത കാത്തു സൂക്ഷിക്കുവാനാണ്.ശരണ്യ മനോജിന്റെ കൈവശമുണ്ടായിരുന്ന കത്തിൽ ഉമ്മൻചാണ്ടിക്കെതിരെ ഒരു മോശമായ വാക്കുപോലും ഉണ്ടായിരുന്നില്ലെന്ന് അച്ഛൻ പറഞ്ഞിരുന്നു. പരാതിക്കാരി 3 മാസം മനോജിന്റെ കൊട്ടാരക്കരയിലെ വീട്ടിലാണു താമസിച്ചത്. അവിടെ വച്ച് ഗൂഢാലോചന നടന്നുകാണുമെന്നാണ് ഉഷയുടെ ആരോപണം. ഗണേഷും ചേർന്ന ഗൂഢാലോചനയാണോ എന്ന ചോദ്യത്തിന് അത് താനായിട്ടിനി പറയില്ലെന്നാണ് ഉഷ മാധ്യമങ്ങൾക്ക് നൽകിയ മറുപടി.
ഒരു സമയത്ത് ഏറെ വിവാദമായതും കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചതുമായ സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ടിൽ കേസിൽ നടന്ന ഗൂഢാലോചന വിവരങ്ങളും ഉൾപ്പെടുത്തി പുറത്തുവന്നിരുന്നു. കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ നന്ദകുമാർ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തൽ.
ഇതിന്റെ പേരിൽ ഇപ്പോൾ ഗണേഷ് കുമാറിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. എന്നാൽ ഇന്നലെ, നിയമസഭയിൽ താൻ ഉമ്മൻചാണ്ടിക്കെതിരെ ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ലെന്ന് ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തെളിവുകളോടെ സ്ഥാപിക്കാനും അദ്ദേഹം വെല്ലുവിളിച്ചു.
Post Your Comments