Life Style

ബ്ലാഡര്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ ഇവ, ഇതിനെ നിസാരമായി കാണരുത്: സ്ത്രീകളിലും പുരുഷന്മാരിലും ലക്ഷണങ്ങള്‍ വ്യത്യസ്തം

ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്. അത്തരം ഒന്നാണ് ബ്ലാഡര്‍ ക്യാന്‍സര്‍. മൂത്രാശയം അല്ലെങ്കില്‍ ബ്ലാഡറില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ ആണ് ബ്ലാഡര്‍ ക്യാന്‍സര്‍ അഥവാ മൂത്രാശയ ക്യാന്‍സര്‍ . പുരുഷന്മാരില്‍ ഏറ്റവും സാധാരണയായി കണ്ടു വരുന്ന ഒന്നാണ് ബ്ലാഡര്‍ ക്യാന്‍സര്‍. എന്നാല്‍ സ്ത്രീകളിലും ബ്ലാഡര്‍ ക്യാന്‍സര്‍ വരാം. പ്രായമായവരിലാണ് പ്രധാനമായും ബ്ലാഡര്‍ ക്യാന്‍സര്‍ കാണപ്പെടുന്നത്. എന്നാല്‍ ചെറുപ്പക്കാരേയും ഇന്നിത് ബാധിക്കുന്നുണ്ട്. മദ്യപാനവും പുകവലിയും ഉള്‍പ്പെടെയുള്ള ജീവിതശൈലി ഇതിന് പ്രധാന കാരണം തന്നെയാണ്.

Read Also: ഈ നാല് ഐഫോണുകൾ ഇനി ഇന്ത്യയിൽ ലഭിക്കില്ല; നിർത്തലാക്കിയത് ഐഫോൺ 15 ലോഞ്ച് ചെയ്തതിന് പിന്നാലെ

നീണ്ടുനില്‍ക്കുന്ന മൂത്രത്തിലെ അണുബാധ, കെമിക്കലും ആയുള്ള സമ്പര്‍ക്കം, പാരമ്പര്യ ഘടകം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയും ഈ രോഗത്തിനു പിന്നിലുണ്ട്.

ബ്ലാഡര്‍ ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍…

എപ്പോഴും മൂത്രം പോവുക അഥവാ മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ അത് ഒട്ടും നിയന്ത്രിക്കാനാകാത്ത അവസ്ഥ, മൂത്രത്തില്‍ രക്തം കാണുക, മൂത്രം പിങ്ക് കലര്‍ന്ന ചുവപ്പ്, കടും ചുവപ്പ്, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ കാണുക, മൂത്രം ഒഴിക്കുമ്പോഴുള്ള വേദന, മൂത്രം ഒഴിക്കാന്‍ തോന്നുകയും മൂത്രം വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ, രാത്രിയില്‍ പലതവണ മൂത്രമൊഴിക്കണമെന്ന തോന്നല്‍, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍, അടിവയറ്റിലും നടുവിലും വേദന, വിശപ്പില്ലായ്മ, തളര്‍ച്ച, ശരീരവേദന തുടങ്ങിയവയെല്ലാം ചിലപ്പോള്‍ ബ്ലാഡര്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം.

സ്ത്രീകളില്‍ കാണുന്ന മൂത്രാശയ അര്‍ബുദം ചിലപ്പോള്‍ വിചിത്രമായ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടാം. അത്തരത്തില്‍ സ്ത്രീകളിലെ ബ്ലാഡര്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ചില സ്ത്രീകള്‍ക്ക് മൂത്രസഞ്ചി നിറഞ്ഞില്ലെങ്കിലും പെട്ടെന്ന് മൂത്രമൊഴിക്കേണ്ടി വരാം. അതും മൂത്രാശയ ക്യാന്‍സറിന്റെ ലക്ഷണമാകാം. മൂത്രം ഒഴിക്കാന്‍ തോന്നുകയും മൂത്രം വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ, അടിവയറ്റിലും നടുവിലും വേദന, ശരീരവേദന, ശരീരഭാരം പെട്ടെന്ന് കുറയുക തുടങ്ങിയവയും ചിലപ്പോള്‍ മൂത്രാശയ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button