Latest NewsCinemaNewsIndiaBollywoodEntertainment

‘അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണം തുറന്നുകാട്ടി’; ഷാരൂഖ് ഖാന് നന്ദി പറഞ്ഞ് ബി.ജെ.പി

അറ്റ്ലീ സംവിധാനം ചെയ്ത ഷാരൂഖ് ചിത്രം ‘ജവാൻ’ തിയേറ്ററുകളിൽ പുതു ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്. ചിത്രത്തെ പ്രശംസിച്ച് ബി.ജെ.പി. ഈ ചിത്രം കോൺഗ്രസിന്റെ 10 വർഷത്തെ അഴിമതിയും നയ പക്ഷാഘാതവും നിറഞ്ഞ ഭരണത്തെ തുറന്നുകാട്ടുന്നുവെന്ന് ബി.ജെ.പി അവകാശപ്പെട്ടു. ഇത്തരമൊരു സിനിമ ചെയ്ത ഷാരൂഖ് ഖാന് നന്ദി പറയാനും ബി.ജെ.പി മടിക്കുന്നില്ല.

‘ജവാൻ സിനിമയിലൂടെ 2004 മുതൽ 2014 വരെയുള്ള അഴിമതി നിറഞ്ഞ, നയപരമായ പക്ഷാഘാതം നിറഞ്ഞ കോൺഗ്രസ് ഭരണം തുറന്നുകാട്ടിയതിന് ഷാരൂഖ് ഖാനോട് നന്ദി പറയണം. യുപിഎ സർക്കാരിന്റെ കാലത്തെ ദുരന്ത രാഷ്ട്രീയ ഭൂതകാലത്തെക്കുറിച്ച് സിനിമ എല്ലാ പ്രേക്ഷകരെയും ഓർമ്മിപ്പിക്കുന്നു’, ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ എഴുതി.

കൂടാതെ, 2009 നും 2014 നും ഇടയിൽ യുപിഎ-2 ഭരണകാലത്ത് നടന്ന സിഡബ്ല്യുജി, 2 ജി, കൽക്കരി ഗേറ്റ് എന്നിവയുൾപ്പെടെ വിവിധ ആരോപണവിധേയമായ അഴിമതികളും ഭാട്ടിയ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള സർക്കാർ കഴിഞ്ഞ ഒൻപത് വർഷമായി ഒരു അഴിമതിയും കൂടാതെ ഒരു ‘ക്ലീൻ റെക്കോർഡ്’ നിലനിർത്തി എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരണ കാലഘട്ടത്തിൽ 1.6 ലക്ഷം കർഷകരെങ്കിലും ആത്മഹത്യ ചെയ്തുവെന്നും എൻഡിഎ സർക്കാർ മിനിമം താങ്ങുവില (എംഎസ്പി) നടപ്പാക്കിയപ്പോൾ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ 11 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് 2.55 ലക്ഷം കോടി രൂപ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button