KeralaLatest NewsNews

നിപ വൈറസ്; നാലാം വരവിൽ കേരളം അതീവജാഗ്രതയിൽ, പ്രതിരോധിക്കാം ഈ 10 വഴികളിലൂടെ

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയാണ് കേരളത്തിൽ നിപ നാലാമതും സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. വേണ്ട എല്ലാ മുന്‍കരുതലുകളും സര്‍ക്കാരും വേണ്ടപ്പെട്ടവരും എടുത്തുകഴിഞ്ഞു. എങ്കിലും നിപ എന്ന രോഗത്തെ നിങ്ങള്‍ ക്ഷണിച്ചുവരുത്തരുത്. രോഗം പടരാതിരിക്കാന്‍ ഓരോരുത്തരും മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. മഴയുള്ള സമയമാണ്. പനി എല്ലായിടത്തും പിടിപ്പെടുന്ന സമയം. അതുകൊണ്ടുതന്നെ ചെറിയ പനിയെ പോലും ഭയക്കേണ്ടതുണ്ട്.

മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാന്‍ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.

നിപയെ പ്രതിരോധിക്കേണ്ട വിധം;

  1. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തില്‍ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.

2. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക.

3. മലിനമായേക്കാവുന്ന ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുക.

4. രോഗബാധിതരായ വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.

5. രോഗബാധിതനായ വ്യക്തിയുടെ രക്തവുമായും ശരീര സ്രവങ്ങളുമായും സമ്പർക്കം പുലർത്തുന്നത് കർശനമായി ഒഴിവാക്കണം.

6. വവ്വാലുകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങള്‍ ഒഴിവാക്കുക

7. കൈ കഴുകുക / കൈ ശുചിയാക്കുന്ന ആൽക്കഹോൾ ഉള്ള സാനിറ്റൈസറുകൾ ഉപയോഗിക്കുക.

8. രോഗി, രോഗ ചികില്‍സക്കുപയോഗിച്ച ഉപകരണങ്ങള്‍, രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.

9. മാസ്‌ക്, കൈയുറ (ഗ്ലൗസ് ), ഗൗണ്‍ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോൾ ഉടനീളം ഉപയോഗികേണ്ടതാണ്.

10. കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായി കഴുകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button