Latest NewsNewsTechnology

ജിയോ വരിക്കാരാണോ? വാർഷിക പ്ലാനുകൾ ഇഷ്ടപ്പെടുന്നവർക്കായി രണ്ട് കിടിലൻ പ്ലാനുകൾ ഇതാ

കൂടുതൽ ലാഭകരമായി റീചാർജ് ചെയ്യാൻ എന്തുകൊണ്ടും ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാനുകൾ തന്നെയാണ് നല്ലത്

ഉപഭോക്താക്കൾക്ക് ചെറുതും വലുതുമായ നിരവധി പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ. മികച്ച പ്ലാനുകളും ഓഫറും വാഗ്ദാനം ചെയ്താണ് ജിയോ ടെലികോം രംഗത്ത് ചുവടുറപ്പിച്ചത്. ഇതിനോടകം തന്നെ പ്ലാനുകൾക്ക് വലിയ രീതിയിലുള്ള ജനപ്രീതി നേടിയെടുക്കാൻ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. മാസംതോറും റീചാർജ് ചെയ്യുന്നതിനേക്കാൾ, ഏറ്റവും അനുയോജ്യം വാർഷിക പ്ലാനുകൾ ആണെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. കൂടുതൽ ലാഭകരമായി റീചാർജ് ചെയ്യാൻ എന്തുകൊണ്ടും ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാനുകൾ തന്നെയാണ് നല്ലത്. ഇത്തരത്തിൽ വാർഷിക റീചാർജ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്കായി ജിയോ രണ്ട് മികച്ച പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. അവ ഏതൊക്കെയെന്ന് പരിചയപ്പെടാം.

2,545 രൂപയുടെ റീചാർജ് പ്ലാൻ

ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിൽ റീചാർജ് ചെയ്യാവുന്ന വാർഷിക പ്ലാനാണ് 2,545 രൂപയുടേത്. പ്രതിദിനം 1.5 ജിബി ഡാറ്റയും, 100 എസ്എംഎസും, അൺലിമിറ്റഡ് വോയിസ് കോളിംഗ് ആനുകൂല്യവും ലഭിക്കുന്നതാണ്. ജിയോസിനിമ, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ എന്റർടൈൻമെന്റ് സെക്ഷനുകളിലേക്ക് ഈ പ്ലാൻ സൗജന്യ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ആകെ 504 ജിബി ഡാറ്റയാണ് ഈ പ്ലാനിനു കീഴിൽ വരിക്കാർക്ക് ലഭിക്കുക. 336 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.

2,999 രൂപയുടെ റീചാർജ് പ്ലാൻ

ജിയോയുടെ ഏറ്റവും മികച്ച മറ്റൊരു വാർഷിക പ്ലാനാണ് 2,999 രൂപയുടേത്. ഈ പ്ലാനിന് കീഴിൽ അധിക ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിദിനം 2.5 ജിബി ഡാറ്റയും, 100 എസ്എംഎസും, അൺലിമിറ്റഡ് വോയിസ് കോളിംഗ് സൗകര്യവും ലഭിക്കുന്നതാണ്. ഒരു വർഷത്തേക്ക് ആകെ 912.5 ജിബി ഡാറ്റയാണ് ലഭിക്കുക. ഈ പ്ലാനിലും ജിയോസിനിമ, ജിയോടിവി, ജിയോക്ലൗഡ് എന്നിവയിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷൻ ഒരുക്കിയിട്ടുണ്ട്. 365 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. ഈ രണ്ട് വാർഷിക പ്ലാനുകളും പരിമിത കാലത്തേക്ക് മാത്രമാണ് ലഭിക്കുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button