Latest NewsNewsBusiness

സ്വർണത്തിൽ നിക്ഷേപം നടത്താം! സോവറിൻ ഗോൾഡ് ബോണ്ടുകളുടെ വിൽപ്പന ആരംഭിച്ചു

നിക്ഷേപങ്ങൾക്ക് 2.5 ശതമാനത്തോളം വാർഷിക പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്

സ്വർണത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കായി റിസർവ് ബാങ്ക് അവതരിപ്പിച്ച സോവറിൻ ഗോൾഡ് ബോണ്ടുകളുടെ വിൽപ്പന ഇന്ന് മുതൽ ആരംഭിച്ചു. ജ്വല്ലറികളിൽ നിന്നും മറ്റും ഭൗതികമായി സ്വർണം വാങ്ങുന്നതിന് പകരം, ഡിജിറ്റലായി സ്വർണം വാങ്ങാവുന്ന രീതിയാണ് സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി). ഇന്ന് മുതൽ സെപ്റ്റംബർ 15 വരെയാണ് എസ്ജിബി വാങ്ങാൻ സാധിക്കുക. സെപ്റ്റംബർ 15ന് സബ്സ്ക്രിപ്ഷൻ അവസാനിക്കുന്നതാണ്. നിക്ഷേപകർക്ക് ബാങ്കുകൾ, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, നിയുക്ത പോസ്റ്റ് ഓഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇ, എൻഎസ്ഇ എന്നിവ മുഖാന്തരം എസ്ജിബി വാങ്ങാവുന്നതാണ്.

എസ്ജിബിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമും, വാർഷിക പരിധി നാല് 4 കിലോഗ്രാമുമാണ്. നിക്ഷേപങ്ങൾക്ക് 2.5 ശതമാനത്തോളം വാർഷിക പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, നിക്ഷേപകന് സ്വർണത്തിന്റെ മാർക്കറ്റ് മൂല്യത്തിന്റെ 75 ശതമാനം വരെ വായ്പ ലഭിക്കുന്നതിന് ബോണ്ടുകൾ പണയം വയ്ക്കാവുന്നതാണ്. ഓൺലൈനായി ബോണ്ടുകൾ വാങ്ങുകയാണെങ്കിൽ പ്രത്യേക കഴിവുകൾ ഒരുക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരുമായി കൂടിയാലോചിച്ച് ഒരു ഗ്രാം സ്വർണത്തിന് പരമാവധി 50 രൂപ വരെയാണ് കിഴിവ് ലഭിക്കുക. അതത് ദിവസത്തെ സ്വർണവിലയെ അടിസ്ഥാനമാക്കിയാണ് എസ്ജിബി വാങ്ങാൻ സാധിക്കുക.

Also Read: മകളുടെ വിവാഹ ദിവസം ഭൂമി ദാനം ചെയ്ത് മാതൃകയായി ബി ജെ പി നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button