Latest NewsKeralaNews

‘എജ്ജാദി അഡ്ജസ്റ്റ്മെന്റ് നാടകം,തുരുമ്പിച്ച ഇക്കിളിക്കഥ ചാണ്ടി സ്നേഹം സമം ചേർത്ത് തിളപ്പിച്ചെടുക്കുന്നു’:സന്ദീപ് വാര്യർ

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി പി എം നേതാവ് എ സി മൊയ്തീന്‍ എം എല്‍ എയും പുരാവസ്തു തട്ടിപ്പ് കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും എന്‍ഫോഴ്‌സ് ഡയറക്ടേറ്റിന് (ഇ.ഡി) മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. രാവിലെയാണ് ഇരുവരും കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തിയത്. ഇരുവരെയും ചോദ്യം ചെയ്തതിന് പിന്നാലെ കോൺഗ്രസിനെയും സിപിഎമ്മിനേയും പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. തട്ടിപ്പുകാരും വെട്ടിപ്പുകാരും കൂടി ഇ.ഡിയുടെ ചോദ്യം ചെയ്യൽ ചർച്ച ചെയ്യാതിരിക്കാൻ തുരുമ്പിച്ചൊരു ഇക്കിളിക്കഥ നിയമസഭക്കകത്തിട്ട് ഉമ്മൻ ചാണ്ടി സ്നേഹം സമം ചേർത്ത് തിളപ്പിച്ചെടുക്കുന്നുണ്ട് എന്നദ്ദേഹം പരിഹസിച്ചു.

സോളാർ ഗൂഢാലോചനക്കേസിൽ നിയമസഭയിൽ ഷാഫി പറമ്പിൽ എംഎൽഎ അടിയന്തരപ്രമേയം അവതരിപ്പിച്ചിരുന്നു. അഞ്ച് വ്യാജ കത്തുകളുടെ പേരിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയർ മാപ്പ് പറയണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. നട്ടാൽ കുരുക്കാത്ത പച്ചക്കള്ളം കൊണ്ട് ഉമ്മൻ ചാണ്ടിയെ ക്രൂരമായി വേട്ടയാടിയെന്നും സി.ബി.ഐ റിപ്പോർട്ടിൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെടുമ്പോൾ മാപ്പ് പറയാതെ പിണറായി അടക്കമുള്ളവർ സംസാരിക്കരുതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

എന്നാൽ, പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ തള്ളി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര പ്രമേയത്തിന് മറുപടി പറയവെ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി വാക്‌പോരും ഉണ്ടായി. സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി മറുപടി പ്രസംഗത്തിലേക്ക് കടന്നത്. ദല്ലാള്‍ നന്ദകുമാര്‍ തന്നെ വന്നു കണ്ടു എന്നതു കെട്ടിച്ചമച്ച കഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഈ സമയം സുധാകരനും മൊയ്തീനും ഇ.ഡിയുടെ മുന്നിൽ ചോദ്യം ചെയ്യലിന് ഇരിക്കുകയായിരുന്നു. ഇതിനെയാണ് സന്ദീപ് വാര്യർ പരിഹസിച്ചത്. സുധാകരനും മൊയ്തീനും ഇന്ന് ഇ.ഡിക്ക് മുന്നിലിരുന്ന് വിയർത്തിട്ടുണ്ടെന്നും, ഒന്ന് പുരാവസ്തു തട്ടിപ്പും മറ്റൊന്ന് സഹകരണ ബാങ്ക് വെട്ടിപ്പും ആണെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. എജ്ജാദി അഡ്ജസ്റ്റ്മെൻറ് നാടകം എന്നാണ് അദ്ദേഹം പരിഹസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button