Latest NewsNewsIndia

‘ഞങ്ങളെ ഈ നരകത്തില്‍ നിന്ന് മോചിപ്പിക്കാൻ നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിക്കുകയാണ്’ അപേക്ഷയുമായി പാക് അധിനിവേശ കശ്മീരികള്‍

ഞങ്ങളുടെ ജീവൻ രക്ഷിക്കൂ, ഞങ്ങള്‍ പട്ടിണി മൂലം മരിക്കുകയാണ്

മുസാഫറാബാദ്: ഭക്ഷ്യ ക്ഷാമം കാരണം പട്ടിണിയിൽ ആണെന്നും ഞങ്ങളെ ഈ നരകത്തില്‍ നിന്ന് മോചിപ്പിക്കൂവെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ച് പാക് അധിനിവേശ കശ്മീർ ജനത. പിഒകെയിലെ ആക്റ്റിവിസ്റ്റായ ഷബീര്‍ ചൗധരി പങ്കുവെച്ച ഒരു വീഡിയോയിൽ പാക് സര്‍ക്കാരിനെ കടുത്ത ഭാഷയിൽ വിമർശനം ഉയരുന്നത്.

ലോഡ് ഷെഡ്ഡിംഗ്, ഭക്ഷ്യ ദൗര്‍ലഭ്യം തുടങ്ങിയ പ്രതിസന്ധിക്കിടയില്‍ യുക്തിരഹിതമായാണ് പാക് സര്‍ക്കാര്‍ നികുതി ചുമത്തുന്നത് എന്നും പാകിസ്താനില്‍ നിന്ന് അവരെ മോചിപ്പിക്കാൻ പിഒകെയിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം തേടുകയാണെന്നും ഷബീര്‍ ചൗധരി പറയുന്നു.

read also: സ്വപ്നം തീരമണയുന്നു: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് പ്രഥമ ചരക്ക് കപ്പൽ ഒക്ടോബർ നാലിനെത്തും

‘നിയന്ത്രണരേഖയ്‌ക്ക് സമീപം താമസിക്കുന്ന പിഒകെയിലെ ജനങ്ങള്‍ പാകിസ്താന്റെ നിയമവിരുദ്ധമായ അധിനിവേശത്തില്‍ നിന്നും തങ്ങളെ മോചിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയാണ്. ഞങ്ങളുടെ ജീവൻ രക്ഷിക്കൂ, ഞങ്ങള്‍ പട്ടിണി മൂലം മരിക്കുകയാണ്, ദയവായി ഈ നരകത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് തെരുവിലിറങ്ങുന്നത്’- ചൗധരി സമൂഹ മാദ്ധ്യമത്തില്‍ പറഞ്ഞു.

സ്വാതന്ത്ര്യത്തിനായുള്ള അന്വേഷണത്തില്‍ പ്രതീക്ഷയുടെ വെളിച്ചമായി നിലകൊള്ളുന്നത് ഭാരതമാണ്. അതിനാലാണ് പ്രധാനമന്ത്രിയുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതെന്നും പാക് സര്‍ക്കാര്‍ പിഒകെയിലെയും ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലെയും നിവാസികളെ രണ്ടാംതരം പൗരന്മാരായാണ് കണക്കാക്കുന്നത് എന്നും ഷബിര്‍ പറഞ്ഞു. കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button