Latest NewsCinemaNewsIndiaBollywoodEntertainment

അച്ഛൻ മഹേഷ് ഭട്ടിനൊപ്പമുള്ള ‘ലിപ് ലോക്ക്’; വിവാദത്തെ കുറിച്ച് പൂജ ഭട്ട്

ഒരു കാലത്ത് ബോളിവുഡിനെ പിടിച്ചുകുലുക്കിയ വൻ വിവാദമായിരുന്നു സംവിധായകന്‍ മഹേഷ് ഭട്ടും മകള്‍ പൂജ ഭട്ടും ചുംബിക്കുന്ന ചിത്രം. ഇരുവരും ‘ലിപ് ലോക്ക്’ ചെയ്യുന്ന നിലയിലുള്ള ചിത്രം ഒരു മാഗസിന്റെ കവറായി പുറത്തുവരികയായിരുന്നു. ഒരു പിതാവും മകളും ഒരിക്കലും ഇത്തരത്തില്‍ ചുംബിക്കില്ലെന്നും അതില്‍ അസ്വാഭാവികതയുണ്ടെന്നുമായിരുന്നു പ്രധാന വിമര്‍ശനം. മാത്രവുമല്ല പൂജ തന്റെ മകള്‍ അല്ലായിരുന്നുവെങ്കിൽ അവളെ താൻ വിവാഹം കഴിക്കുമായിരുന്നു എന്ന് മഹേഷ് ഭട്ട് ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞതും വിവാദത്തിന് കാരണമായിരുന്നു.

വർഷങ്ങൾക്ക് മുന്‍പ് കോളിളക്കം സൃഷ്ടിച്ച ആ ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് പൂജ ഭട്ട്. സിദ്ധാര്‍ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് ആ പഴയ സംഭവത്തെ കുറിച്ച് പൂജ മനസ് തുറന്നത്. മാതാപിതാക്കൾക്ക് അവരുടെ മക്കൾ എപ്പോഴും കുട്ടികൾ തന്നെ ആയിരിക്കുമെന്നും, അവർ സ്നേഹം പ്രകടിപ്പിക്കുന്നത് ചുംബനത്തിലൂടെ ആയിരിക്കുമെന്നുംപൂജ പറയുന്നു. ആളുകൾ അവർക്ക് തോന്നിയത് പോലെ പലതും പറയുമെന്നും അതൊന്നും താൻ കാര്യമാക്കാറില്ലെന്നും പൂജ വ്യക്തമാക്കുന്നു. മോശം ചിന്താഗതിയുളളവരാണ് ഒരു പിതാവും മകളും തമ്മിലുള്ള സ്‌നേഹ ബന്ധത്തെ ചീത്തയായി ചിത്രീകരിക്കുന്നത് എന്നാണ് പൂജയുടെ അഭിപ്രായം.

മഹേഷ് ഭട്ടിന്റെയും ബ്രിട്ടീഷുകാരി ലോറൈന്‍ ബ്രൈറ്റിന്റെയും മകളാണ് പൂജ ഭട്ട്. രാഹുല്‍ ഭട്ട് പൂജയുടെ സഹോദരനാണ്. ലോറൈന്‍ ബ്രൈറ്റും മഹേഷ് ഭട്ടും പിന്നീട് വിവാഹമോചിതരായി. ബ്രിട്ടീഷ് നടിയായ സോണി രസ്താനെ 1986 ല്‍ മഹേഷ് ഭട്ട് വിവാഹം ചെയ്തു. ഈ ബന്ധത്തിലെ മക്കളാണ് നടി ആലിയ ഭട്ടും, ഷഹീന്‍ ഭട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button