തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരം കേരളത്തിനാണ് ലഭിച്ചതെന്ന് വീണാ ജോർജ് വ്യക്തമാക്കി. 138 കോടി രൂപ മാത്രമാണ് ഇതിനായി കേന്ദ്രം നൽകുന്നത്. എന്നാൽ കേരള സർക്കാർ ഒരുവർഷം ഇതിനായി ചിലവഴിക്കുന്നത് 1800 കോടി രൂപയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കേരളം ചിലവഴിക്കുന്നതിന്റെ 8 ശതമാനത്തിൽ താഴെ മാത്രമാണ് കേന്ദ്രം ചിലവഴിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഇത്തരം നടപടികൾക്കെതിരായി കേരളത്തിലെ പ്രതിപക്ഷം ഒരക്ഷരം പറയാൻ തയ്യാറാകുന്നില്ല എന്നത് നിർഭാഗ്യകരമാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
Read Also: പനി ബാധിച്ചുള്ള അസ്വാഭാവിക മരണം: ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
Post Your Comments